Webdunia - Bharat's app for daily news and videos

Install App

ഹിന്ദി ബിഗ്ബോസിൽ കിടപ്പറ രംഗങ്ങളും!, അണിയറക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ശിവസേന

അഭിറാം മനോഹർ
ചൊവ്വ, 23 ജൂലൈ 2024 (19:37 IST)
Armaan Malik, Bigboss
ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ്‌ബോസ് ഹിന്ദി ഷോയ്‌ക്കെതിരെ മഹാരാഷ്ട്ര ഭരണകക്ഷിയായ ശീവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം. ഹിന്ദി ബിഗ്‌ബോസ് ഷോയിലെ മത്സരാര്‍ഥികള്‍ക്കിടയിലുണ്ടായ കിടപ്പറ രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് ഷോയ്ക്കും അതിന്റെ നിര്‍മാതാക്കള്‍ക്കുമെതിരെ പരാതിയുമായി ശിവസേനയുടെ മുതിര്‍ന്ന എംഎല്‍എ മനീഷ കയാണ്ഡെ രംഗത്ത് വന്നത്. തിങ്കളാഴ്ച മുംബൈ പോലീസില്‍ ഇവര്‍ പരാതി നല്‍കി.
 
റിയാലിറ്റി ടിവി ഷോ എന്ന പേരില്‍ കാണിക്കുന്നത് അശ്ലീലമാണെന്നും അതിനാല്‍ തന്നെ ഷോയുടെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കണമെന്നും കമ്മീഷണര്‍ വിവേക് ഫല്‍സാല്‍ക്കറിന് സമര്‍പ്പിച്ച പരാതിയില്‍ ശിവസേന എംഎല്‍എ ആവശ്യപ്പെട്ടു. റിയാലിറ്റി ഷോയെന്ന പേരില്‍ അശ്ലീലതയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടു. റിയാലിറ്റി ഷോയെന്ന പേരില്‍ അശ്ലീല കാഴ്ചകള്‍ പരസ്യമായി കാണിക്കുന്നത് യുവജനങ്ങളെ സ്വാധീനിക്കുമെന്നും വനിതാ എംഎല്‍എയായ മനീഷ കയാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
 
 ജൂലൈ 18ന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ ബിഗ് ബോസ് മത്സരാര്‍ഥികളായ കൃതിക മാലിക്കിന്റെയും അര്‍മാന്‍ മാലിക്കിന്റെയും കിടപ്പറ ദൃശ്യങ്ങള്‍ കാണിച്ചതായാണ് എംഎല്‍എയുടെ പരാതി. അര്‍മാന്‍ മാലിക്കും കൃതിക മാലിക്കും എല്ലാ പരിധികളും ലംഘിച്ചുവെന്നും ഈ രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തഹില്‍ അഭിനേതാക്കളെയും ഷോയുടെ സിഇഒയെയും അറസ്റ്റ് ചെയ്യണമെന്നുമാണ് ശിവസേന എംഎല്‍എ പരാതിയില്‍ പറയുന്നത്.
 
 പ്രമുഖ യൂട്യൂബറായ അര്‍മാന്‍ മാലിക്കിന് 2 ഭാര്യമാരാണുള്ളത്. ആദ്യ ഭാര്യയായ പായല്‍ മാലിക്കും രണ്ടാം ഭാര്യയായ കൃതിക മാലിക്കും പുതിയ ബിഗ്‌ബോസ് സീസണില്‍ ഭാഗമാണ്. ആദ്യ ഭാര്യയായ പായല്‍ മാലിക് ഷോയില്‍ നിന്നും പുറത്തായിരുന്നു. ഇതിനിടെയാണ് കൃതികയുടെയും അര്‍മാന്‍ മാലിക്കിന്റെയും രംഗങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ തനിക്കെതിരെ വിമര്‍ശനങ്ങള്‍ കടുത്തുവെന്നും അര്‍മാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചുവെന്നും പായല്‍ മാലിക് വ്യക്തമാക്കിയിരുന്നു. അതേസമയം ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ബഹുഭാര്യത്വത്തില്‍ ഏര്‍പ്പെടുന്നതിനെ പറ്റി വിമര്‍ശനങ്ങള്‍ കടുത്തതാണ് വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തിന് പിന്നിലെന്നും പായല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments