ആദ്യ വിവാഹം 18 വയസിലായിരുന്നു, രണ്ടാമത്തെ ബന്ധം തകർന്നതോടെ ഡിപ്രഷനിലായി: ആര്യ

അഭിറാം മനോഹർ
ചൊവ്വ, 30 ജൂലൈ 2024 (13:49 IST)
വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ പറ്റി മനസ്സ് തുറന്ന് നടി ആര്യ. ആദ്യ വിവാഹത്തിന് ശേഷമുണ്ടായ പ്രണയബന്ധം ഏറെ ആത്മാര്‍ഥമായിരുന്നുവെന്നും എന്നാല്‍ അതില്‍ സംഭവിച്ച ബ്രേയ്ക്കപ്പില്‍ നിന്നും പുറത്തുകടക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും ഡിപ്രഷന്‍ സമയത്ത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നുവെന്നും ആര്യ പറയുന്നു.
 
ഞാനും എന്റെ ഭര്‍ത്താവും പിരിയാനുള്ള കാരണത്തെ പറ്റി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അതില്‍ തെറ്റ് എന്റെ ഭാഗത്താണെന്നാണ് ഞാന്‍ പറഞ്ഞത്. ഈ തെറ്റ് എന്ന് പറയുമ്പോള്‍ അത് ചീറ്റിംഗ് മാത്രമാണ് എന്നാണോ അര്‍ഥം. എനിക്ക് വേറെ കാമുകന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് വിവാഹമോചനം നേടിയതെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ആളുകള്‍ അങ്ങനെയെങ്ങ് തീരുമാനിക്കുകയാണ്. ഞാനോ എന്റെ മുന്‍ ഭര്‍ത്താവോ വീട്ടുകാരോ അങ്ങനെ പറഞ്ഞിട്ടില്ല. വിവാഹമോചനം എന്റെയും അദ്ദേഹത്തിന്റെയും വ്യക്തിപരമായ തീരുമാനമായിരുന്നു.
 
 എനിക്ക് വേണമെങ്കില്‍ കുറച്ചുകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാമായിരുന്നു. എന്നാല്‍ ഞാന്‍ വാശി കാണിച്ചു. അതാണ് എനിക്ക് പറ്റിയ തെറ്റ്. ഇന്ന് അങ്ങനെയൊരു തീരുമാനമില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇപ്പോഴും ഒന്നിച്ചുണ്ടായേനെ. അന്ന് 23,24 വയസില്‍ അതിനുള്ള പക്വതയില്ലായിരുന്നു. എന്റെ ഈഗോ ആയിരുന്നു പ്രശ്‌നം.
 
 18 വയസിലായിരുന്നു ആദ്യ വിവാഹം. 21 വയസില്‍ ഒരു കുട്ടിയുടെ അമ്മയായി. വിവാഹമോചനം കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാണ് അടുത്ത റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത്. മുന്‍ ഭര്‍ത്താവിന്റെ സഹോദരി വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. പിന്നീട് അത് സൗഹൃദവും പ്രണയവുമായി. എന്നെ സംബന്ധിച്ചിടത്തോളം ആഴ മേറിയ ബന്ധമായിരുന്നു. വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അങ്ങനെ സംഭവിക്കാതെ വന്നപ്പോള്‍ തകര്‍ന്നുപോയി. ആര്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments