വില്ലനില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ബി ഉണ്ണികൃഷ്ണന്‍ കളം മാറുന്നു; അടുത്ത പടത്തില്‍ നായകന്‍ മോഹന്‍ലാല്‍ അല്ല, സുരാജ്!

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (14:52 IST)
മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യദിവസത്തെ റെക്കോര്‍ഡ് കളക്ഷന് ശേഷം ചിത്രത്തിന് കാലിടറിയെങ്കിലും നിര്‍മ്മാതാവിന് ഈ സിനിമ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
എങ്കിലും കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ തൃപ്തരല്ല. അവര്‍ പ്രതീക്ഷിച്ച ത്രില്ലോ മാസ് രംഗങ്ങളോ നല്‍കുന്നതില്‍ വില്ലന്‍ പരാജയപ്പെട്ടതായാണ് അവരുടെ വിലയിരുത്തല്‍.
 
എന്തായാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും കളം മാറിച്ചവിട്ടുകയാണ്. ഉണ്ണികൃഷ്ണന്‍റെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ ഒരു സൂപ്പര്‍താരവും അഭിനയിക്കുന്നില്ല.
 
ഉണ്ണികൃഷ്ണന്‍റെ അടുത്ത ചിത്രത്തിലെ നായകന്‍ സുരാജ് വെഞ്ഞാറമൂട് ആണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്‍റെ രചയിതാവ് സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നാണ് സൂചന. സിദ്ദിക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
താരതമ്യേന ചെറിയ ബജറ്റില്‍ ചിത്രീകരിക്കുന്ന ഈ സിനിമ അടുത്ത വര്‍ഷം വിഷുവിന് പ്രദര്‍ശനത്തിനത്തിനെത്തിക്കാനാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ റിയലിസ്റ്റിക്കായ ഒരു ആഖ്യാനരീതിയായിരിക്കും ഈ ചിത്രത്തില്‍ ബി ഉണ്ണികൃഷ്ണന്‍ സ്വീകരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments