Webdunia - Bharat's app for daily news and videos

Install App

ആവേശം അതിരുകടക്കുമോ? തെലുങ്ക് റീമേയ്ക്കില്‍ ഫഹദിന്റെ റോളില്‍ ബാലയ്യ എത്തുമെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (14:07 IST)
Balakrishna, Aavesham
സമീപകാലത്തായി മലയാള ബോക്‌സോഫീസില്‍ വലിയ വിജയമായ സിനിമയായിരുന്നു ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. കേരളം വിട്ട് ഇന്ത്യയാകെ സിനിമയക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഫഹദ് ഫാസിലിന്റെ ഒറ്റയാള്‍ പ്രകടനമായിരുന്നു സിനിമയെ വലിയ വിജയമാക്കി മാറ്റിയത്. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നിറഞ്ഞാടിയ സിനിമ തെലുങ്ക് റീമേയ്ക്കിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 
 ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗണ്ണ എന്ന കഥാപാത്രത്തെ തെലുങ്കില്‍ സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയാകും അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടോളിവുഡിലെ വമ്പന്‍ പ്രോഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ റീമേയ്ക്ക് അവകാശത്തിനായി ശ്രമിക്കുന്നത്. ബോക്‌സോഫീസില്‍ 100 കോടിയിലേറെ നേടിയ സിനിമ ഒടിടി റിലീസിന് ശേഷമാണ് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടത്. തെലുങ്കില്‍ അവതരിപ്പിക്കുമ്പോള്‍ മലയാളത്തില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാകും എത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം
Show comments