വിജയുടെ അച്ഛന് 'ബീസ്റ്റ്' ഇഷ്ടമായില്ല, തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ലെന്ന് എസ് എ ചന്ദ്രശേഖര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഏപ്രില്‍ 2022 (11:16 IST)
വിജയ് നായകനായ ബീസ്റ്റ് പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ട് നടന്റെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍. വിജയ്യുടെ അച്ഛന്‍ എന്നത് പോലും മറന്നു ഒരു ആരാധകനെ പോലെ അറബികുത്ത് എന്ന ആദ്യഗാനം ആസ്വദിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ കാര്യത്തില്‍ ചന്ദ്രശേഖറിന്റെ അഭിപ്രായം മറിച്ചാണ്.
 
സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ലെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്.വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം ആശ്രയിച്ച് എടുത്ത സിനിമയാണ് ബീസ്റ്റ്.പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഒരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്യുമ്പോള്‍ അവരുടെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന് തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വലിയ ആരാധക നിര ഉള്ളതുകൊണ്ട് സിനിമ എന്തായാലും വിജയിക്കുമെന്ന് അവര്‍ക്ക് തോന്നുമെന്നും 2 പാട്ടും കുറച്ച് ഫൈറ്റും വെച്ച് സിനിമ ചെയ്യാമെന്ന് കരുതുമെന്നും എസ് എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

അടുത്ത ലേഖനം
Show comments