Webdunia - Bharat's app for daily news and videos

Install App

'കൈയില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ' ദിലീപിനെതിരെ രൂക്ഷ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

രേണുക വേണു
ചൊവ്വ, 16 ഏപ്രില്‍ 2024 (17:13 IST)
BhagyaLakshmi and DIleep

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ രൂക്ഷ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴി പകര്‍പ്പ് അതിജീവിതയ്ക്കു നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ദിലീപ് അപ്പീല്‍ നല്‍കിയതിനെതിരെയാണ് ഭാഗ്യലക്ഷ്മി പ്രതികരണവുമായി എത്തിയത്. മൊഴി പകര്‍പ്പ് കൊടുക്കരുതെന്ന് പറയാന്‍ ദിലീപ് ആരാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 
 
' കൈയില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ ദിലീപ് കരുതുന്നത്. മൊഴി പകര്‍പ്പ് അതിജീവിതയുടെ അവകാശമാണ്. അത് ദിലീപിന്റെ ഔദാര്യമല്ല. മൊഴി പകര്‍പ്പ് ദിലീപ് നിര്‍മിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് അല്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മൊഴി പകര്‍പ്പ് കൊടുക്കാന്‍ ദിലീപ് പറയണം, അതല്ലേ വേണ്ടത്,' ഭാഗ്യലക്ഷ്മി ചോദിച്ചു. 
 
' കൊടുക്കരുതെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം? അത് കോടതി പറയട്ടെ. മൊബൈല്‍ പരിശോധന വേണ്ട, കേസ് പുനരന്വേഷണം വേണ്ട, മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ട, അതിജീവിതയുടെ പരാതി പരിഗണിക്കേണ്ട...! ഇതെന്താണ്? താങ്കള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ കേസ് ഏതറ്റം വരെയും പോകട്ടെ എന്നല്ലേ പറയേണ്ടത്. അങ്ങനെ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കുകയല്ലേ വേണ്ടത്,' ഭാഗ്യലക്ഷ്മി ചോദിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ആളാണ് പിണറായി, വെള്ളിത്താലത്തിൽ വെച്ച് നീട്ടിയത് കെ സി വേണുഗോപാലെന്ന് മുഹമ്മദ് റിയാസ്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

അടുത്ത ലേഖനം
Show comments