Webdunia - Bharat's app for daily news and videos

Install App

വിജയങ്ങൾ ഒരുപാട് കണ്ടു, പരാജയങ്ങളും തിരിച്ചട്ടിയും ഉണ്ടായി: ഭാവന സിനിമയിലെത്തിയിട്ട് 20 വർഷം

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (12:59 IST)
സിനിമയിൽ അരങ്ങേറ്റം കുറിച്ച് 20 വർഷങ്ങൾ പൂർത്തിയാക്കിയതിൻ്റെ സന്തോഷം പങ്കുവെച്ച് നടി ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന ക്യാമറയ്ക്ക് മുന്നിലെത്തിയത്. വർഷങ്ങൾക്ക് മുൻപ് നമ്മൾ സിനിമയുടെ സെറ്റിൽ വെച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാവന സന്തോഷം അറിയിച്ചത്.
 
 
സിദ്ധാർഥ് ഭരതൻ, ജിഷ്ണു രാഘവൻ എന്നിവരുടെയും ആദ്യ സിനിമയായിരുന്നു നമ്മൾ. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ഭാവനയുടെ കുറിപ്പ് ഇങ്ങനെ
 
20 വർഷങ്ങൾക്ക് മുൻപ്, ഈ ദിവസം ഞാൻ നമ്മൾ എന്ന മലയാളം സിനിമയുറ്റെ സെറ്റിലേക്ക് നടന്നു. കമൽ സംവിധാനം ചെയ്യുന്ന നമ്മൾ ആയിരുന്നു എൻ്റെ ആദ്യ സിനിമ. പരിമളം എന്ന് കഥാപാത്രത്തിൻ്റെ പേര്. തൃശൂർ ഭാഷ സംസാരിക്കുന്ന ചേരി നിവാസി. എൻ്റെ മെയ്ക്കപ്പ് പൂർത്തിയായപ്പോൾ എൻ്റെ മുഖം മാറിയത് ഞാൻ ഓർക്കുന്നു. ആരും എന്നെ തിരിച്ചറിയില്ല എന്ന് ഞാൻ പറഞ്ഞു.
 
അന്ന് ഞാൻ കുട്ടിയായിരുന്നു. എന്തായാലും അത് ഞാൻ ചെയ്തു. ഇപ്പോൾ എനിക്കറിയാം. എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാൻ കഴിയുമായിരുന്നില്ല. ഒരുപാട് വിജയങ്ങൾ,പരാജയങ്ങൾ,തിരിച്ചടികൾ,വേദന,സന്തോഷം,സ്നേഹം,സൗഹൃദങ്ങൾ ഇതെല്ലാമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. ഇപ്പോഴും ഞാൻ വളരെയധികം കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷം തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് നന്ദി മാത്രമാണ് തോന്നുന്നത്.
 
ഒരു പുതുമുഖമെന്ന നിലയിൽ എനിക്ക് ഉണ്ടായിരുന്ന അതേ നന്ദിയോടും അതേ ഭയത്തോടും എൻ്റെ യാത്ര ഇന്നും തുടരുന്നു. മുന്നോട്ടുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്. അതുപോലെ തന്നെ ജിഷ്ണു ചേട്ട നിങ്ങൾ|എ മിസ് ചെയ്യുന്നു. എൻ്റെ അച്ഛൻ്റെ മുഖത്തെ വിലപ്പെട്ട പുഞ്ചിരിയും ഈ കാലയളവിൽ എനിക്ക് നഷ്ടമായി. ഭാവന കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

അടുത്ത ലേഖനം
Show comments