Webdunia - Bharat's app for daily news and videos

Install App

അവരോട് എനിക്കൊന്നും പറയാനില്ല, വസ്ത്രധാരണത്തിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ഭാവന

Webdunia
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (14:45 IST)
വസ്ത്രധാരണത്തിൻ്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഭാവന. ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള ചിത്രങ്ങളിൽ കാണുന്നത് തൻ്റെ ശരീരഭാഗമല്ലെന്നും ശരീരത്തിൻ്റെ നിറമുള്ള സ്ലിപ്പാണെന്നും ഭാവന പറയുന്നു. യഥാർഥ ചിത്രം ഭാവന സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
 
വെളുത്ത ടോപ്പ് ധരിച്ചുകൊണ്ട് ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ ഭാവനയുടെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചരണം. കൈ ഉയർത്തുമ്പോൾ താരത്തിൻ്റെ ശരീരം കാണുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാൽ ടോപ്പിന് കീഴിൽ ശരീരത്തിൻ്റെ നിറമുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരുന്നത്.
 
ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. ധാരാളം പേർ ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അത് മനസിലാകും. ടോപ് മാത്രം ധരിച്ച് പുറത്ത് പോകുന്ന ഒരാളല്ല ഞാൻ. ഭാവന പറഞ്ഞു. ആക്ഷേപിക്കുന്നതിലൂടെ മനസുഖം കിട്ടുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ഭാവന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments