Webdunia - Bharat's app for daily news and videos

Install App

വമ്പന്‍ വിജയം! മൂന്നുദിവസംകൊണ്ട് രാജകുമാറിന്റെ 'ശ്രീകാന്ത്' നേടിയത്, ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 13 മെയ് 2024 (17:05 IST)
Srikanth
രാജകുമാര്‍ റാവു നായകനായ എത്തുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം ഇത്തവണയും ആ പ്രതീക്ഷ നിലനിര്‍ത്തി. വന്‍ പ്രതികരണങ്ങള്‍ നേടിക്കൊണ്ട് രാജകുമാറിന്റെ ശ്രീകാന്ത് പ്രദര്‍ശനം തുടരുകയാണ്. എങ്ങുനിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ശ്രീകാന്ത് ബൊള്ളയായിട്ടാണ് രാജ്കുമാര്‍ റാവു ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ രാജകുമാര്‍ റാവു മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അടുത്ത ദേശീയ അവാര്‍ഡ് വരെ നടന് കിട്ടുമെന്ന് കൂടി ആരാധകര്‍ പറയുന്നു.
സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കാഴ്ചയില്ലാത്തവനായി ജനിച്ച് ലോകം അറിയപ്പെടുന്ന വ്യവസായി ആയി മാറിയ ചെറുപ്പക്കാരന്റെ കഠിനാധനത്തിന്റെ കഥ കൂടിയാണ് സിനിമ പറയുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RajKummar Rao (@rajkummar_rao)

രാജ്കുമാര്‍ റാവുവിന്റെ ശ്രീകാന്ത്, മൂന്നാം ദിവസം, 5.50 കോടി രൂപ ഇന്ത്യയില്‍ നിന്ന് മാത്രം നേടി.ആഭ്യന്തര ബോക്സ് ഓഫീസില്‍ 11.95 കോടി ഇതിനോടകം തന്നെ കടന്നു. ഇക്കാര്യം നിര്‍മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു.
ശ്രീകാന്തില്‍ ജ്യോതികയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ശെയ്ത്താനാണ്.അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച വിജയം നേടാനായി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments