Webdunia - Bharat's app for daily news and videos

Install App

ആമിനാത്തയുടെ ചിരിക്ക് പിന്നിൽ ഒരു സങ്കടകഥയുണ്ട്: ബിഗ് ബോസ് താരം ജീവിതം പറഞ്ഞപ്പോൾ

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2023 (18:18 IST)
മറ്റൊരു ബിഗ്ബോസ് സീസണ് കൂടി ഇന്നലെ കളം തെളിഞ്ഞിരിക്കുകയാണ്. ഷോ തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ ബിഗ്ബോസിൽ യൂട്യൂബറായ ജുനൈസ് ഷോയിലുണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു. യൂട്യൂബിലെ കോമഡി വീഡിയോകളിലൂടെ നമ്മളെ ഏറെ ചിരിപ്പിച്ച ജുനൈസിൻ്റെ ജീവിതം പക്ഷേ അത്ര ചിരി നിറഞ്ഞതായിരുന്നില്ല.
 
തൻ്റെ ജീവിതത്തിൻ്റെ ഇരുണ്ടകാലങ്ങളെ പറ്റി മുൻപ് ജുനൈസ് യൂട്യൂബിലൂടെ പങ്കുവെച്ച കാര്യങ്ങളാണ് താരം ബിഗ്ബോസിലെത്തുമ്പോൾ വീണ്ടും ചർച്ചയാകുന്നത്. എൻ്റെ ഉപ്പാക്കും ഉമ്മാക്കും എന്ത് സംഭവിച്ചു എന്ന തലക്കെട്ടോടെയായിരുന്നു ജുനൈസ് മുൻപ് യൂട്യൂബിൽ വീഡിയോ പങ്കുവെച്ചത്. തൻ്റെ ഉമ്മ ഗാർഹിക പീഡനത്തിന് ഇരയായിരിന്നെന്നും തനിക്ക് 8 മാസം പ്രായമുള്ളപ്പോളായിരുന്നു ഉമ്മയുടെ മരണമെന്നും ജുനൈസ് പറയുന്നു.
 
ഉപ്പയും ഉമ്മയും തമ്മിലെന്തോ പ്രശ്നമുണ്ടായി. അപ്പോൾ കയ്യിലുണ്ടായിരുന്ന എന്തോ ഒന്നെടുത്ത് ഉപ്പ ഉമ്മയെ എറിയുകയായിരുന്നു. ആ എറിയലിൽ ഉമ്മ മരിച്ചുവെന്നാണ് ജുനൈസ് അന്ന് തുറന്ന് പറഞ്ഞത്. എന്നാൽ ഓർമവെച്ച കാലം മുതൽ മാതാപിതാക്കൾ ഇല്ലാത്തതിൻ്റെ കുറവ് താൻ അറിഞ്ഞിട്ടില്ലെന്നും ജേഷ്ഠന്മാർ, ഉമ്മയുടെ ആങ്ങള,അവരുടെ ഭാര്യ,2 പെങ്ങന്മാർ എന്നിവരാണ് തനിക്കുള്ളതെന്നും ഇവരെല്ലാം ഉള്ളതിനാൽ ചെറുപ്പത്തിൽ സങ്കടങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവിക്കേണ്ടി വന്നില്ലെന്നും താൻ തൻ്റെ ജീവിതത്തിൽ ഹാപ്പിയാണെന്നും അന്ന് ജുനൈസ് പറഞ്ഞിരുന്നു.
 
ടോക്സിക്കായ റിലേഷൻഷിപ്പുകളിൽ നിന്നും മറുത്തൊന്ന് ചിന്തിക്കാൻ പോലും നിൽക്കാതെ പുറത്തുചാടണമെന്നാണ് തൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ തനിക്ക് പറയാനുള്ളതെന്നും വിവാഹം ഒന്നിനുമുള്ള പരിഹാരമല്ലെന്നും സാമ്പത്തിക സ്വാതന്ത്ര്യമാണ് വേണ്ടതെന്നും ജുനൈസ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments