Webdunia - Bharat's app for daily news and videos

Install App

ബിഗ്ബോസിൽ ഇനി 16 പേർ മാത്രം, സീസണിലെ ആദ്യ എലിമിനേഷൻ പ്രഖ്യാപിച്ചു

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (15:03 IST)
ബിഗ് ബോസ് മലയാളം സീസൺ 4‌ലെ ആദ്യ എലിമിനേഷൻ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി  ആദ്യ വാരം തന്നെ നോമിനേഷനും വോട്ടിംഗും ഇത്തവണ നടന്നു. ആകെയുള്ള 17 പേരിൽ  ക്യാപ്റ്റന്‍ അശ്വിന്‍ വിജയ് ഒഴികെ 16 പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. 
 
നോമിനേഷൻ ലിസ്റ്റിലെ 16 പേരിൽ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിവര്‍ ഈ വാരം സുരക്ഷിതരാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന 11 പേരാണ് എപ്പിസോഡ് ഇന്നലെ ആരംഭിക്കുമ്പോൾ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇതില്‍ നവീന്‍, ധന്യ, നിമിഷ എന്നിവര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ പിന്നാലെ അറിയിച്ചു. പിന്നീട് ലക്ഷ്മി, അപര്‍ണ്ണ, അഖില്‍ എന്നിവരും സേഫ് ആണെന്ന് പറഞ്ഞു. 
 
ശേഷമുള്ള അഞ്ച് പേരിൽ റോണ്‍സണ്‍, റോബിന്‍, ശാലിനി, ജാനകി, ദില്‍ഷ എന്നിവരാണുണ്ടായിരുന്നത്. ഇതിൽ ജാനകിയാണ് എലിമിനേറ്റ് ആയത്. അവസാനം നോമിനേഷനില്‍ നിന്നിരുന്ന അഞ്ച് പേരോടും മോഹന്‍ലാല്‍ എലിമിനേഷനെക്കുറിച്ച് ചോദിച്ചിരുന്നു. കൂടുതല്‍ സമയം ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമുണ്ടെന്നും മുന്നോട്ട് പോയാൽ കൂടുതൽ മെച്ചപ്പെ‌ട്ട പ്രകടനം നടത്തുമെന്നുമാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
 
അതേസമയം ആത്മസംയമനത്തോടെയാണ് ജാനകി താന്‍ എലിമിനേറ്റ് ആയിരിക്കുകയാണെന്ന വിവരം സ്വീകരിച്ചത്. പുറത്താക്കല്‍ വാര്‍ത്തയറിഞ്ഞ ശേഷം പെട്ടെന്നുതന്നെ സഹ മത്സരാര്‍ഥികളോട് വിട പറഞ്ഞ് ജാനകി വീടിന് പുറത്തേക്ക് എത്തി. നിലവിലെ ക്യാപ്റ്റന്‍ നവീന്‍റെ ആവശ്യപ്രകാരം ബിഗ് ബോസ് ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തതിന് ശേഷമാണ് ജാനകി പുറത്തേക്ക് പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments