Webdunia - Bharat's app for daily news and videos

Install App

കപിൽ ദേവിന് പിന്നാലെ ഗാംഗുലിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്, സംവിധാനം കരൺ ജോഹർ

അഭിറാം മനോഹർ
ചൊവ്വ, 25 ഫെബ്രുവരി 2020 (11:05 IST)
ഹിന്ദി സിനിമാലോകത്തിന് ഇത് ബയോപിക്കുകളുടെ കാലമാണ്. രാഷ്ട്രീയ നേതാക്കളുടെയും സ്വന്തന്ത്രകാലത്തെ വീരനായകന്മാരുടേയും തുടങ്ങി അനവധി ബയോപിക്കുകളാണ് ബോളിവുഡിൽ വന്നുപോയത്. കൂട്ടത്തിൽ മിൽക്കാ സിംഗ്, മേരി കോം, പാൻ സിംഗ് തോമർ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, സച്ചിൻ, മുഹമ്മദ് അസറുദ്ദിൻ എന്നിവരുടെ ജീവിതങ്ങളെ ആസ്പദമാക്കിയും ചിത്രങ്ങളൊരുങ്ങി. ഏറ്റവും ഒടുവിലായി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്റെ ബയോപിക്കും അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം വൻ ജനശ്രദ്ധയാണ് ഏറ്റുവാങ്ങിയത്. ഏറ്റവും ഒടുവിൽ മറ്റൊരു ഇതിഹാസ താരത്തിന്റെ കൂടി ജീവിതം സിനിമയാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
 
മുൻ ഇന്ത്യൻ നായകനും നിലവിലെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ബയോപിക്കാണ് അണിയറയിലൊരുങ്ങുന്നത്. ബോളിവുഡിന്റെ ഹിറ്റ്മേക്കർ കരൺ ജോഹറാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾക്കായി കരൺ ജോഹറും സൗരവ് ഗാംഗുലിയും മുംബൈയിൽ ഒത്തുഊടിയെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ആരായിരിക്കണം സൗരവ് ഗാംഗുലിയായി സ്ക്രീനിലെത്തുക എന്ന കാര്യത്തിൽ ധാരണയായിട്ടില്ല. എന്നാൽ നടൻ ഹൃത്വിക് റോഷൻ താനായി വെള്ളിത്തിരയിൽ എത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹത്തെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഗാംഗുലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

അടുത്ത ലേഖനം
Show comments