Webdunia - Bharat's app for daily news and videos

Install App

ഗായകനായി ഭീമന്‍ രഘു, നായകനും സംവിധാനവും താരം തന്നെ,'ചാണ' ഫെബ്രുവരിയില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 30 ജനുവരി 2023 (15:09 IST)
ഏറെ വേഷപ്പകര്‍ച്ചകളുള്ള നടനാണ് മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു. ഇതാ മറ്റൊരു വേഷപ്പകര്‍ച്ചയുമായി താരം പ്രേക്ഷകരിലേക്കെത്തുന്നു. ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ചാണ' യിലൂടെയാണ് പിന്നണിഗാന രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. ഏറെ ഹദയഹാരിയായ ഒരു തമിഴ് ഗാനം ആലപിച്ചുകൊണ്ടാണ് ഭീമന്‍ രഘു വരുന്നത്. ചിത്രത്തില്‍ ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണ് അദ്ദേഹം പാടിയിട്ടുള്ള ഈ തമിഴ് ഗാനം.
 
ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്.   ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. 
രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
 
അഭിനേതാക്കള്‍-ഭീമന്‍ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  
 
കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന 'ചാണ' സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഭീമന്‍ രഘുവാണ്. സ്വീറ്റി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണവും വിതരണവും നടത്തുന്നു. നിര്‍മ്മാണം-കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, ഡി ഒ പി - ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍- രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍- ഐജു ആന്റു, മേക്കപ്പ്-ജയമോഹന്‍, കോസ്റ്റ്യൂംസ് - ലക്ഷ്മണന്‍,ആര്‍ട്ട് - അജയ് വര്‍ണ്ണശാല, ഗാനരചന-ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോള്‍, മ്യൂസിക് - മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം - മണികുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രൂപേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ കണ്ടനാട്. ഡി ഐ - രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ്-ലാലു വേട്ടമുക്ക്, ശ്രീക്കുട്ടന്‍ ,പി ആര്‍ ഓ - പി ആര്‍ സുമേരന്‍, ഡിസൈന്‍- സജീഷ് എം ഡിസൈന്‍സ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം

അടുത്ത ലേഖനം
Show comments