മേഘ്‌നാ രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്‌ജീവി സർജ് അന്തരിച്ചു

Webdunia
ഞായര്‍, 7 ജൂണ്‍ 2020 (18:20 IST)
നടി മേഘ്‌നാ രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്‌ജീവി സർജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 39 വയസായിരുന്നു.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്‌ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
 
പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കാൻ ഡോക്‌ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്‌ചയോടെ മരണം സംഭവിക്കുകയായിരുന്നു.
 
അര്‍ജുന്‍ സര്‍ജയുടെ ബന്ധുവായ ചിരഞ്‌ജീവി സർജ കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജയുടെ സഹോദരനാണ്.കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ ചിരഞ്‌ജീവി സർജ അഭിനയിച്ചിട്ടുണ്ട്. 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാലോകം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സോയാബീൻ ഞങ്ങൾക്ക് വേണ്ട, നിലപാട് കടുപ്പിച്ച് ചൈന, അമേരിക്കൻ കർഷകർക്ക് കോടികളുടെ നഷ്ടം

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം
Show comments