Webdunia - Bharat's app for daily news and videos

Install App

സിഐഡി രാംദാസ് എത്തി! ഈ വരവ് എന്തിനുവേണ്ടി? മത്സരാര്‍ത്ഥികള്‍ക്ക് ഇതൊരു സര്‍പ്രൈസ്

കെ ആര്‍ അനൂപ്
വെള്ളി, 15 മാര്‍ച്ച് 2024 (12:09 IST)
CID Ramdas Bigg Boss Malayalam
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പുതുമ കൊണ്ടുവരാന്‍ അണിയറക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നതാണ് ഇത്തവണത്തെ ടാഗ് ലൈന്‍. പല പുതുമകളും ഇതിനോടൊപ്പം തന്നെ പ്രേക്ഷകര്‍ കണ്ടതാണ്. അതിലൊന്നാണ് സിഐഡി രാംദാസിന്റെ സാന്നിധ്യം.
പട്ടണപ്രവേശം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണിത്. രാംദാസിന് ഒരു ഡ്യൂട്ടി ഉണ്ട്.ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ നിരീക്ഷിച്ചുകൊണ്ട് ഈ കഥാപാത്രം അദൃശ്യമായി വീടിനകത്ത് ഉണ്ടാകും. ഇടയ്ക്ക് എല്‍സിഡി വാളിലൂടെ പ്രത്യക്ഷനാക്കുന്ന രാംദാസ് മത്സരാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്യും.
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ഉദ്ഘാടന എപ്പിസോഡില്‍ മോഹന്‍ലാല്‍ രാംദാസുമായി ആശയവിനിമയം നടത്തുന്നത് രസകരമായ കാഴ്ചയായിരുന്നു. മത്സരാര്‍ത്ഥികളുമായി വിശേഷങ്ങള്‍ പങ്കിടാന്‍ എത്തിയ സിഐഡി രാംദാസിനെ പുതിയ പ്രൊമോ വീഡിയോയില്‍ കാണാന്‍ ആകുന്നു. ഇതുവരെയുള്ള സീസണുകളില്‍ കാണാത്ത പുതുമയെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും നോക്കിക്കാണുന്നത്.
ഇത്തവണത്തെ പ്രത്യേകതകള്‍ ഒന്നാണ് പവര്‍ റൂം. സാധാരണ ഒന്നോ രണ്ടോ കിടപ്പ് മുറികളാണ് ഉണ്ടാകുക. ഇത്തവണ അത് നാലെണ്ണമാണ്. മൂന്ന് ചെറിയ മുറികളും ഒരു വലിയ മുറിയുമാണ് ഉള്ളത്. ഇതിലെ വലിയ മുറിയുടെ പേരാണ് പവര്‍ റൂം.ഇവിടുത്തെ താമസക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പല സവിശേഷ അധികാരങ്ങളുമുണ്ട്. ഇവരാണ് ബിഗ് ബോസ് വീട്ടിലെ പരമാധികാരികള്‍. എന്നാല്‍ പവര്‍ഹൗസില്‍ ഉള്ളവര്‍ തങ്ങളുടെ അധികാരം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന പരാതിയും ബിഗ് ബോസ് അടുത്തിടെ ഉന്നയിച്ചിരുന്നു. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; വില്ലനായത് ട്രംപ്

കടലിലും റഷ്യന്‍ ആക്രമണം; യുക്രൈന്‍ നാവികസേനയുടെ നിരീക്ഷണ കപ്പല്‍ തകര്‍ന്നു

അടുത്ത ലേഖനം
Show comments