ചില കണക്കുകൂട്ടലുമായി വിക്രമും ഇർഫാൻ പത്താനും, 'കോബ്ര' ടീസർ എത്തി

കെ ആര്‍ അനൂപ്
ശനി, 9 ജനുവരി 2021 (11:20 IST)
വിക്രം നായകനായെത്തുന്ന ‘കോബ്ര’ യുടെ ടീസർ പുറത്തുവന്നു. മാത്തമാറ്റിക്സിൽ ബുദ്ധിശാലിയായ വിക്രമിന്റെ കഥാപാത്രം കണക്കുകൾ ഉപയോഗിച്ചാണ് തൻറെ എതിരാളികളെ നേരിടുന്നത്. അതിനെ നേരിടാൻ ഇർഫാൻ പത്താനും എത്തുന്നുണ്ട്. ഫ്രഞ്ച് ഇന്റർപോൾ ഓഫീസർ അസ്ലാൻ യിൽമാസ് എന്ന കഥാപാത്രത്തെയാണ് ക്രിക്കറ്റ് താരം കൂടിയായ നടൻ അവതരിപ്പിക്കുന്നത്. ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടങ്ങിയ നല്ലൊരു ചിത്രം ടീസർ വാഗ്ദാനം ചെയ്യുന്നു.
 
വിജയുടെ മാസ്റ്ററിനൊപ്പം വിക്രമിന്റെ കോബ്രയുടെ ടീസർ ബിഗ് സ്ക്രീൻ പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ടെന്നാണ് വിവരം.
 
വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 7 സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments