അവനുമായി അടുപ്പിച്ചത് കോഫി,സംസാരം,സിഗരറ്റ്: പ്രണവുമായുള്ള സൗഹൃദത്തെ പറ്റി ധ്യാന്‍ ശ്രീനിവാസന്‍

അഭിറാം മനോഹർ
വെള്ളി, 5 ഏപ്രില്‍ 2024 (15:48 IST)
Dhyan sreenivasan,Pranav Mohanlal
മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മറ്റൊരു വിനീത് ശ്രീനിവാസന്‍ സിനിമ കൂടി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍,നിവിന്‍ പോളി,നീരജ് മാധവ്,അജു വര്‍ഗീസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ സഹതാരമായ പ്രണവ് മോഹന്‍ലാലുമായി എങ്ങനെ എളുപ്പത്തില്‍ സൗഹൃദത്തിലായി എന്നത് വിശദമാക്കിയിരിക്കുകയാണ് സിനിമയിലെ നായകന്മാരില്‍ ഒരാളായ ധ്യാന്‍ ശ്രീനിവാസന്‍.
 
സംസാരം,കോഫി,സിഗരറ്റ് എന്നീ ഘടകങ്ങളാണ് തന്നെ പ്രണവ് മോഹന്‍ലാലുമായി എളുപ്പത്തില്‍ അടുപ്പിച്ചതെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. അപ്പു അധികം സംസാരിക്കുന്ന ആളല്ല.അപ്പുവിന്റേതായ ഒരു സോണില്‍ നില്‍ക്കുന്നയാളാണെന്ന് സിനിമയുടെ ഷൂട്ടിന് മുന്‍പ് തന്നെ എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ആവശ്യമില്ലാത്തതും ഉള്ളതുമായ കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ എന്താണെന്ന് ആദ്യമെ അപ്പുവിനെ അറിയിച്ചിരുന്നു. പതുക്കെ അപ്പുവും നമ്മുടെ സോണിലോട്ട് കയറി. പേഴ്‌സണല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന സൗഹൃദമുണ്ടായി. അതിനാല്‍ തന്നെ ഒപ്പം പ്രവര്‍ത്തിക്കുക എന്നത് എളുപ്പമായിരുന്നു. സിനിമയില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു ഗിവ് ആന്റ് ടേക്ക് ഉണ്ടായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതാണ്. അതിന് കാരണം ഓഫ്‌സ്‌ക്രീന്‍ കണക്ഷന്‍ തന്നെയാണ്.
 
ഷാറൂഖ് ഖാന്‍ പറയുന്ന പോലെ കോഫി,കോണ്‍വര്‍സേഷന്‍,സിഗരറ്റ് എന്നിവ തന്നെയാണ് ഞങ്ങളെയും അടുപ്പിച്ചത്. സംസാരം,ചായ,സിഗരറ്റ് എന്നത് ഒരു ചെന്നൈ കള്‍ച്ചറാണ്. അപ്പു നന്നായി പുക വലിക്കുന്ന ഒരാളാണ്. ഞാനും.അങ്ങനെ ഷൂട്ടിനിടയിലുള്ള ഇടവേളകളില്‍ സിഗരറ്റ് വലിക്കുമ്പോഴുള്ള സംസാരങ്ങള്‍ സ്ഥിരമായി. സിനിമയെ പറ്റിയല്ല മറ്റ് പല കാര്യങ്ങളെ പറ്റിയാണ് ചര്‍ച്ച. അഭിനയിക്കുമ്പോള്‍ അഭിനയിക്കുകയാണെന്ന് ഫീല്‍ ഞങ്ങള്‍ക്കിടയിലില്ല. ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments