Webdunia - Bharat's app for daily news and videos

Install App

പ്രയാഗയ്ക്ക് ക്ളീൻ ചിറ്റ്, ശ്രീനാഥ് ഭാസിക്ക് ആശ്വസിക്കാനായിട്ടില്ല, മുന്നിലുള്ളത് ഒരു കടമ്പ കൂടി

നിഹാരിക കെ എസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (12:05 IST)
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിപ്പാർട്ടിക്കേസിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുയർന്നു വന്നിരുന്നു. എന്നാൽ, ഇരുവർക്കുമെതിരെ തെളിവുകളൊന്നുമില്ലെന്ന് വെളിപ്പെടുത്തുകയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. ഇരുവരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
 
ആവശ്യമെങ്കിൽ മാത്രമേ ഇനി ഇവരെ ചോദ്യംചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവരെയും കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഒരു ടെലിവിഷൻ സീരിയൽ താരം ആ സമയത്ത് ഹോട്ടലിലുണ്ടായിരുന്നുവെങ്കിലും പാർട്ടിയിൽ പങ്കെടുക്കാനെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്. ലഹരിപ്പാർട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഫൊറൻസിക് പരിശോധനാഫലം കിട്ടിയാലേ പറയാനാകൂ എന്നാണ് അദ്ദേഹം പറയുന്നത്. 
 
അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നിന്നും ശ്രീനാഥ് ഭാസി രക്ഷപ്പെട്ടെങ്കിലും മുഴുവനായും താരം സംശയനിഴലിൽ നിന്നും മാറിയെന്ന് പറയാനാകില്ല. ശ്രീനാഥ് ഭാസിയും പാർട്ടിയിൽ പങ്കെടുത്ത ഇടപ്പള്ളി സ്വദേശി ബിനു ജോസഫുമായുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നുണ്ടെന്നാണ് കമ്മിഷണർ വ്യക്തമാക്കുന്നത്. ഇത് കൂടി കടന്നുകിട്ടിയാൽ ശ്രീനാഥ് ഭാസിയെ പൂർണമായും ലിസ്റ്റിൽ നിന്നും ഒഴിവാക്കാനാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോരക്കണ്ണീര്‍ ഒഴുക്കും: വിമാനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ റെയില്‍വേക്ക് ബോംബ് ഭീഷണി

ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി

Kerala Weather: മഴ തുടരും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മദ്യപാനത്തിനിടെ കൊലപാതകം: ആദിവാസി യുവാവ് മരിച്ചു

മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്തു, സി.പി.എമ്മിന് നിർണായകം

അടുത്ത ലേഖനം
Show comments