ഇവള്‍ക്ക് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് പോയ്ക്കൂടെ, ദീപികയുടെ ഫൈറ്ററിലെ ഇന്റിമേറ്റ് രംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2023 (12:49 IST)
ഇന്ത്യന്‍ സിനിമയില്‍ താരമൂല്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. അടുത്തിടെ ദീപിക അഭിനയിച്ച പത്താന്‍,ജവാന്‍ എന്നീ സിനിമകള്‍ ബോക്‌സോഫീസില്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ പത്താന്‍ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ഫൈറ്റര്‍ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. ദീപിക തന്നെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതോടെ വലിയ സൈബര്‍ ആക്രമണമാണ് നടിക്കെതിരെ ഉയരുന്നത്.
 
നേരത്തെ ഷാറൂഖ് ചിത്രമായ പത്താനിലും ഗ്ലാമറസായാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. സമാനമായി ഹൃത്വിക് റോഷന്‍ ചിത്രമായ ഫൈറ്ററും ഗ്ലാമറസ് രംഗങ്ങളാല്‍ സമ്പന്നമാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാരായാണ് ഹൃത്വികും ദീപികയുമെത്തുന്നത്. ടീസറില്‍ ബീച്ചില്‍ വെച്ച് ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗത്തിലെ ചില ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഈ രംഗത്തില്‍ ബിക്കിനി ധരിച്ചുള്ള ദീപികയുടെ പ്രകടനത്തിനെതിരെയാണ് സൈബര്‍ ആക്രമണം ഉയര്‍ന്നിരിക്കുന്നത്.
 
ദീപിക വ്യോമസേനയെ അപമാനിക്കുകയാണെന്നും ഏത് വ്യോമസേന പൈലറ്റാണ് പൊതുസ്ഥലത്ത് ബിക്കിനി ധരിക്കുകയെന്നും പലരും സമൂഹമാധ്യമങ്ങളില്‍ ചോദിക്കുന്നു. ദീപിക പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് പോകുന്നതാണ് നല്ലതെന്നും പലരും പറയുന്നു.നേരത്തെ പത്താനിലെ ഗാനരംഗം പുറത്തിറങ്ങിയപ്പോള്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന്റെ പേരില്‍ ദീപികക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

അടുത്ത ലേഖനം