Ozler Movie: പടത്തിലെ മമ്മൂട്ടി സർ ഇറുക്കാറാ... എന്തായാലും കാണുമെന്ന് വിജയ്: വെളിപ്പെടുത്തി ജയറാം

അഭിറാം മനോഹർ
വെള്ളി, 12 ജനുവരി 2024 (16:00 IST)
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ജയറാം നായകവേഷത്തിലെത്തിയ സിനിമയായിരുന്നു എബ്രഹാം ഓസ്ലര്‍. ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മലയാളത്തിന്റെ മെഗാതാരമായ മമ്മൂട്ടിയും വേഷമിട്ടിരിന്നു. ആദ്യദിനം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഓസ്ലറില്‍ മമ്മൂട്ടി കൂടിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തമിഴ് താരമായ വിജയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
എബ്രഹാം ഓസ്ലര്‍ റിലീസ് സമയത്ത് മദ്രാസില്‍ വിജയ്‌ക്കൊപ്പമുള്ള സിനിമയുടെ ഭാഗമായി ജയറാമും താരത്തിനൊപ്പമുണ്ടായിരുന്നു. ഓസ്ലര്‍ ഇറങ്ങി എന്ന് പറഞ്ഞപ്പോള്‍ തന്റെ അരികിലെത്തി വിജയ് മമ്മൂട്ടി സര്‍ ഇതിലെ ഇരുക്കാറാ എന്ന് ചോദിച്ചു. സിനിമ പെട്ടെന്ന് തന്നെ കാണണമെന്നും പറഞ്ഞു. മമ്മൂട്ടി തീര്‍ത്തും വ്യത്യസ്തമായാണ് ഓരോ സിനിമകളും തെരെഞ്ഞെടുക്കുന്നത്. അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത് എന്ന് കാണണമെന്ന് വിജയ് പറയുകയായിരുന്നു. വിജയ്ക്ക് വേണ്ടി സിനിമ കാണാനുള്ള സൗകര്യം താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
 
സിനിമയിലെ രണ്ടാാം ഭാഗത്തില്‍ കാമിയോ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഓസ്ലറില്‍ ഏറെ നിര്‍ണായകമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. മികച്ച പ്രതികരണമായിരുന്നു തിയേറ്ററില്‍ മമ്മൂട്ടിയുടെ രംഗങ്ങള്‍ക്ക് ലഭിച്ചത്. അതേസമയം ആദ്യ ദിവസം തന്നെ ജയറാം ചിത്രമായ ഓസ്ലര്‍ 2 കോടിയിലേറെ രൂപ കേരളത്തില്‍ നിന്നും കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിന്റെ കരിയറിലെ തന്നെ ആദ്യ ദിനത്തിലെ ഏറ്റവും മികച്ച കളക്ഷനാണ് ഓസ്ലറിന്റേത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments