Webdunia - Bharat's app for daily news and videos

Install App

ഓസ്കർ അവതാരകരിൽ ഒരാളായി ദീപികയും

Webdunia
വെള്ളി, 3 മാര്‍ച്ച് 2023 (13:34 IST)
95ാമത് ഓസ്കർ പുരസ്കാരവേദിയിൽ ചടങ്ങുകൾ നയിക്കുന്ന അവതാരകരിൽ ഒരാളായി ഇന്ത്യൻ താരം ദീപിക പദുക്കോണും. അക്കാദമി പുറത്തുവിട്ട അവതാരകരുടെ പട്ടികയിൽ ദീപികയുടെ പേരും ഇടം പിടിച്ചിട്ടുണ്ട്. സാമുവൽ എൽ ജാക്സൻ, റിസ് അഹ്മദ്, എമിലി ബ്ലണ്ട്, ഡ്വെയ്ൻ ജോൺസൻ,മെലിസ മക്കാർത്തി തുടങ്ങി 16 പേരാണ് അവതാരകരായി ഉണ്ടാകുക. 2016ൽ പ്രിയങ്ക ചോപ്രയും ഓസ്കർ അവതാരകയായി എത്തിയിരുന്നു.
 
കഴിഞ്ഞ ഫിഫാ ലോകകപ്പ് ഫൈനലിൽ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞ കാൻ ചലച്ചിത്രമേളയിൽ ജൂറി അംഗമായും ദീപിക ഇടം പിടിച്ചിരുന്നു. മാർച്ച് 13നാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം. ഒറിജിനൽ സോംഗ് വിഭാഗത്തിൽ രാജമൗലി ചിത്രമായ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഇത്തവണ മത്സരവിഭാഗത്തിലുണ്ട്. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ഗാനം ഓസ്കാറിലും പുരസ്കാരം നേടുമെന്നാണ് ഇന്ത്യൻ സിനിമാ ആരാധകർ പ്രതീക്ഷിക്കുന്നത്.
 
ഷൗനക് സെൻ സംവിധാനം ചെയ്ത ഓൾ ദാറ്റ് ബ്രീത്ത്സ്, കാർത്തികി ഗോൺസാൽവസിൻ്റെ ദ എലിഫൻ്റ് വിസ്പേഴ്സ് എന്നീ ഡൊക്യുമെൻ്ററികളാണ് ഓസ്കാറിൽ മാറ്റുരയ്ക്കുന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം സുരക്ഷിതമെന്ന് യുകെ; 24 മണിക്കൂര്‍ ഉപഗ്രഹ നിരീക്ഷണം

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

അടുത്ത ലേഖനം
Show comments