എല്ലാ വിഷയങ്ങളിലും 90% മാര്‍ക്ക്, പ്ലസ്ടുവില്‍ മികച്ച വിജയം സ്വന്തമാക്കി ധനുഷിന്റെ മകന്‍, കുടുംബ പ്രശ്‌നങ്ങള്‍ യാത്രയുടെ പഠനത്തെ ബാധിച്ചില്ല

കെ ആര്‍ അനൂപ്
തിങ്കള്‍, 13 മെയ് 2024 (10:44 IST)
അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിഷമങ്ങളെ മറക്കാന്‍ ശ്രമിക്കുകയാണ് ധനുഷിന്റെ മക്കള്‍. ധനുഷും ഐശ്വര്യം രണ്ടു വഴിക്ക് പിരിഞ്ഞപ്പോള്‍ മക്കള്‍ രണ്ടാളും ആര്‍ക്കൊപ്പം എന്ന ചോദ്യം ബാക്കിയായി. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ധനുഷിന്റെ മകന്റെ പഠനത്തെ എന്തായാലും ബാധിച്ചില്ല. നടന്റെ മകന്‍ യാത്രാ ധനുഷിന്റെ പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
 രണ്ട് ആണ്‍കുട്ടികളാണ് ധനുഷിനുള്ളത്.യാത്രയും ലിംഗയുമാണ് ഐശ്വര്യയുടെയും ധനുഷിന്റേയും മക്കള്‍. പ്ലസ് ടു കണക്ക് പരീക്ഷയില്‍ മികച്ച വിജയമാണ് യാത്ര സ്വന്തമാക്കിയിരിക്കുന്നത്.
 
600ല്‍ 569 ആണ് യാത്രാ ധനുഷിന്റെ മാര്‍ക്ക്. ചെന്നൈയിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന ധനുഷിന്റെ മകന് 18 വയസ്സാണ് പ്രായം. മറ്റു വിഷയങ്ങളിലും 90% ത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്. ഇംഗ്ലീഷില്‍ 92, ഗണിതത്തില്‍ 99, ഫിസിക്‌സില്‍ 91, രസതന്ത്രത്തില്‍ 92, ബയോളജിയില്‍ 97 എന്നിങ്ങനെയാണ് യാത്രയുടെ മാര്‍ക്ക്.
 
യാത്ര നേടിയ വിജയത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഔദ്യോഗിക വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല. 2023 ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ ധനുഷിന്റെ മകന്‍ ബൈക്ക് ഓടിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടി ബൈക്ക് ഓടിച്ചതിന്റെ പേരില്‍ തമിഴ്‌നാട് ട്രാഫിക് പോലീസ് യാത്രാ ധനുഷിന്റെ പേരില്‍ പിഴ ചുമത്തി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

അടുത്ത ലേഖനം
Show comments