Webdunia - Bharat's app for daily news and videos

Install App

ഇന്റര്‍വ്യൂ ഹിറ്റാവുന്ന പോലെ സിനിമകള്‍ ഹിറ്റാവുന്നില്ല, സിനിമ വിട്ടാലോ എന്ന് ആലോചിക്കുകയാണ്; വിഷമം പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

Webdunia
ഞായര്‍, 26 ജൂണ്‍ 2022 (08:32 IST)
തന്റെ സിനിമകള്‍ ഹിറ്റാവുന്നില്ലെന്ന പരിഭവവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ഇന്റര്‍വ്യു ഹിറ്റാവുന്നത് പോലെ സിനിമകള്‍ ഹിറ്റാവുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്. നടന്‍ മാത്യൂസിനൊപ്പം ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍. മാത്യൂസിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ഏത് പടവും ഹിറ്റാകുന്ന അവസ്ഥയാണെന്നും ധ്യാന്‍ പറഞ്ഞു. 
 
' എന്റെ ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ. മാത്യൂസിന്റെ ഇറങ്ങിയ എല്ലാ പടവും ഹിറ്റാണ്. ഇന്റര്‍വ്യൂ കാണുന്ന രണ്ടരലക്ഷം ആള്‍ക്കാര്‍ ഗുണം നൂറ് കൂട്ടിയാല്‍ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആള്‍ക്കാരൊന്നും പക്ഷേ തിയറ്ററിലേക്ക് വരുന്നില്ല. അവസാനം ഇറങ്ങിയ പടങ്ങള്‍ക്കൊന്നും ഇത്രയും കളക്ഷന്‍ പോലും വന്നിട്ടില്ല. ആള്‍ക്കാര്‍ ഇന്റര്‍വ്യൂ മാത്രമേ കാണുന്നുള്ളൂ. ഒരു കാര്യവുമില്ല. അതുകൊണ്ട് സിനിമ വിട്ടിട്ട് ഇന്റര്‍വ്യൂ മാത്രം കൊടുത്താല്‍ മതിയോ എന്നാണ് ആലോചിക്കുന്നത്,' ധ്യാന്‍ പറഞ്ഞു. 
 
പണ്ട് മുതലേ താന്‍ തഗ്ഗ് ആണെന്ന് ധ്യാന്‍ പറയുന്നു. ഇന്റര്‍വ്യൂവില്‍ പറയുന്നതൊക്കെ ചെറുതാണ്. ഇന്റര്‍വ്യൂവില്‍ ഇതൊക്കെയല്ലേ പറയാന്‍ പറ്റൂ. തഗ്ഗ് എന്നുള്ള വാക്ക് ഉണ്ടാവുന്നതിന് മുന്നേ തഗ്ഗാ. ഇതോടെ ഇന്റര്‍വ്യൂ നിന്നു. റിയല്‍ ലൈഫിലുള്ള കാര്യങ്ങളാണ് ഇന്റര്‍വ്യൂവില്‍ പറയുന്നതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മധ്യപ്രദേശില്‍ മഴക്കാലത്ത് ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം; പാമ്പുകടിയേറ്റ് കഴിഞ്ഞ വര്‍ഷം മരിച്ചത് 2500 പേര്‍

പൊളിഞ്ഞുവീണ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആര്‍പ്പുക്കര പഞ്ചായത്ത്

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: മരണപ്പെട്ട ബിന്ദുവിന് ധനസഹായം, സംസ്‌കാര ചടങ്ങിന് 50,000 രൂപ നല്‍കും

നിപ: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Vaikom Muhammad Basheer: ജൂലൈ അഞ്ച്, വൈക്കം മുഹമ്മദ് ബഷീര്‍ ദിനം

അടുത്ത ലേഖനം
Show comments