Webdunia - Bharat's app for daily news and videos

Install App

ലൗ ആക്ഷന്‍ ഡ്രാമ പൊട്ടി പൊളിയുമെന്ന് വിചാരിച്ച പടം, എനിക്ക് തന്നെ ഇഷ്ടമായില്ല: ധ്യാന്‍ ശ്രീനിവാസന്‍

Webdunia
ചൊവ്വ, 10 മെയ് 2022 (11:30 IST)
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ്, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം തിയറ്ററുകളില്‍ വമ്പന്‍ വിജയമായിരുന്നു. എന്നാല്‍, തനിക്ക് ലൗ ആക്ഷന്‍ ഡ്രാമ ഒട്ടും ഇഷ്ടമല്ലെന്നാണ് ധ്യാന്‍ പറയുന്നത്. 
 
തിയറ്ററുകളില്‍ പൊട്ടി പൊളിഞ്ഞ് പണ്ഡാരമടങ്ങുമെന്ന് താന്‍ കരുതിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമയെന്ന് ധ്യാന്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍. 
 
 
'ഞാന്‍ ഓടില്ല എന്ന് വിചാരിച്ച അത്യാവശ്യം പടങ്ങളൊക്കെ ഓടാതെ പോയിട്ടേയുള്ളൂ. എന്റെ പടങ്ങള്‍ പ്രത്യേകിച്ച്. ഞാന്‍ ഓടൂല്ല എന്ന് നന്നായി വിചാരിക്കുകയും എന്നാല്‍ അത്യാവശ്യം പൈസ കിട്ടുകയും ചെയ്ത പടമാണ് ഞാന്‍ തന്നെ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ. തിയറ്ററില്‍ ഇത് പൊട്ടി പൊളിഞ്ഞ് പണ്ഡാരമടങ്ങി പോകുമല്ലോ എന്ന് ഞാന്‍ തന്നെ വിചാരിച്ച പടമാണ്. ഇന്റര്‍വെല്ലിന് ഇരുന്ന് എന്താ ഈ എടുത്ത് വച്ചിരിക്കുന്നേ എന്ന് ഞാന്‍ ചിന്തിച്ച പടമാണ്. അങ്ങനെ തോന്നിപ്പോകും. കാരണം ഞാന്‍ എഴുതിവെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും ഒക്കെ വേറെയാണ്. ആ പടത്തിന്റെ മൊത്തം പരിപാടി തന്നെ മാറിപ്പോയി. എന്നിട്ടും ആ പടം ഓടി. പ്രധാന കാരണം നയന്‍താര-നിവിന്‍ പോളി കോംബിനേഷന്‍ തന്നെയാണ്. ആ പടം ഇഷ്ടപ്പെട്ട കുറേ പേരുണ്ട്. ഇഷ്ടപ്പെടാത്ത എത്രയോ ആള്‍ക്കാര്‍ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. ആ ഇഷ്ടപ്പെടാത്ത ആള്‍ക്കാരില്‍ പ്രധാനപ്പെട്ട ഒരാള്‍ ഞാനായിരിക്കും,' ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments