Webdunia - Bharat's app for daily news and videos

Install App

രജനികാന്ത് ചിത്രം ജയിലറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ സംവിധായകന്‍; കാരണം ഇതാണ്

Webdunia
ശനി, 15 ജൂലൈ 2023 (11:33 IST)
രജനികാന്ത് ചിത്രം 'ജയിലറി'ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മലയാളം സംവിധായകന്‍. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി 'ജയിലര്‍' എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത സക്കീര്‍ മഠത്തിലാണ് തമിഴ് ചിത്രം 'ജയിലറി'ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സണ്‍ പിക്‌ചേഴ്‌സിനെ സമീപിച്ചത്. താനാണ് ഈ പേര് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്നും അതുകൊണ്ട് രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്നും ആയിരുന്നു ആവശ്യം. എന്നാല്‍ രജനികാന്ത് ചിത്രത്തിന്റെ പ്രൊമോഷന്‍ ആരംഭിച്ചതിനാല്‍ ഇനി പേര് മാറ്റാന്‍ സാധിക്കില്ലെന്ന് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചു. 
 
ഓഗസ്റ്റ് പത്തിനാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അന്ന് തന്നെയാണ് രജനികാന്തിന്റെ തമിഴ് ചിത്രം ജയിലറും റിലീസിനെത്തുക. തന്റെ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്ക ഇപ്പോള്‍ ഉണ്ടെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ പറഞ്ഞു. 
 
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 2021 ഓഗസ്റ്റ് 13 നാണ് താന്‍ പേര് രജിസ്റ്റര്‍ ചെയ്തത്. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് രജനികാന്ത് ചിത്രം ജയിലര്‍ സൗത്ത് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആകുമെന്നും മലയാളം ചിത്രം ജയിലറിന്റെ സംവിധായകന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments