Webdunia - Bharat's app for daily news and videos

Install App

ഇന്റര്‍വ്യു വേണ്ടെന്നും പ്രൊമോഷനില്‍ വിശ്വാസമില്ലെന്നും പറഞ്ഞവനാ, 53 ഇന്റര്‍വ്യു കൊടുത്തു; വിനീതിനെ ട്രോളി ധ്യാന്‍

സ്‌പെഷ്യല്‍ സ്‌ക്രീനിങ് വയ്ക്കാന്‍ ധ്യാന്‍ പറഞ്ഞപ്പോള്‍ തനിക്ക് വേണ്ട എന്ന നിലപാടായിരുന്നെന്ന് വിനീത് പറഞ്ഞു

രേണുക വേണു
വെള്ളി, 12 ഏപ്രില്‍ 2024 (11:04 IST)
Vineeth Sreenivasan and Dhyan Sreenivasan

ധ്യാന്‍ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇന്നലെ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിലെ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വേണു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. 
 
'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിനീതും ധ്യാനും ബേസില്‍ ജോസഫും ഒന്നിച്ചുള്ള അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരസ്പരം ട്രോളിയും തമാശകള്‍ പറഞ്ഞും സിനിമ പോലെ തന്നെ വൈറലാക്കി അഭിമുഖങ്ങളെല്ലാം. ഇപ്പോള്‍ ഇതാ റിലീസിനു ശേഷമുള്ള സ്‌പെഷ്യല്‍ സ്‌ക്രീനിങ് കഴിഞ്ഞപ്പോഴും ചേട്ടന്‍ വിനീത് ശ്രീനിവാസനെ ട്രോളാന്‍ ധ്യാന്‍ മറന്നില്ല. 
 
സ്‌പെഷ്യല്‍ സ്‌ക്രീനിങ് വയ്ക്കാന്‍ ധ്യാന്‍ പറഞ്ഞപ്പോള്‍ തനിക്ക് വേണ്ട എന്ന നിലപാടായിരുന്നെന്ന് വിനീത് പറഞ്ഞു. അതുകേട്ട ഉടന്‍ വിനീതിനെ ട്രോളി ധ്യാന്‍ എത്തി, ' ഇതുപോലെ തന്നെയായിരുന്നു പ്രൊമോഷന്റെ കാര്യത്തിലും. ഇന്റര്‍വ്യു ഒന്നും വേണ്ട, പ്രമോഷനില്‍ വിശ്വാസമില്ല എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇന്റര്‍വ്യുന് പോകണ്ട എന്നൊക്കെ പറഞ്ഞിരുന്നു. എന്നിട്ട് അവസാനം 53 ഇന്റര്‍വ്യു കൊടുത്തു. റെക്കോര്‍ഡാണ്...! ഇന്റര്‍വ്യു കൊടുക്കാന്‍ ബോംബെ വരെ പോയി,' ധ്യാന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

അടുത്ത ലേഖനം
Show comments