Webdunia - Bharat's app for daily news and videos

Install App

അത് സത്യമല്ല, ഞാനും ജോൺ എബ്രഹാമും വിവാഹിതരായിട്ടില്ല; നടന്നത് ഷൂട്ടിങ് മാത്രമെന്ന് ജെനീലിയ

സിനിമയിൽ സജീവമായിരുന്ന കാലത്തും ഗോസിപ്പ് കോളങ്ങളിലൊന്നും അധികം ജെനീലിയയുടെ പേര് കേട്ടിരുന്നില്ല.

നിഹാരിക കെ.എസ്
വെള്ളി, 20 ജൂണ്‍ 2025 (10:25 IST)
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടൻ റിതേഷ് ദേശ്മുഖുമായുള്ള നടി ജെനീലിയ ഡിസൂസയുടെ വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ നടി സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തു. ഇപ്പോഴിതാ, നടി വീണ്ടും സിനിമയിൽ സജീവമാവുകയാണ്. സിനിമയിൽ സജീവമായിരുന്ന കാലത്തും ഗോസിപ്പ് കോളങ്ങളിലൊന്നും അധികം ജെനീലിയയുടെ പേര് കേട്ടിരുന്നില്ല.
 
ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിച്ച ഒരു അഭ്യൂ​ഹത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ജെനീലിയ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജെനീലിയ പ്രതികരിച്ചത്. 2011 ൽ പുറത്തിറങ്ങിയ ഫോഴ്സ് എന്ന സിനിമയുടെ പേരിലായിരുന്നു ജെനീലിയ ​ഗോസിപ്പുകളിൽ നിറഞ്ഞത്. ജോൺ എബ്രഹാമായിരുന്നു ചിത്രത്തിലെ നായകൻ. ജോൺ എബ്രഹാമുമായുള്ള ജെനീലിയയുടെ ഒരു വിവാ​ഹരം​ഗമാണ് ​ഗോസിപ്പുകൾക്ക് കാരണമായത്.
 
ഈ സീൻ ഷൂട്ട് ചെയ്യുന്നതിനായി യഥാർഥ പൂജാരിയാണ് എത്തിയത്. എല്ലാ പരമ്പരാ​ഗത ചടങ്ങുകളോടും കൂടിയായിരുന്നു സീൻ ഷൂട്ട് ചെയ്തത്. സീനെടുത്ത് വന്നപ്പോൾ ഇത് ശരിക്കും വിവാഹമായി. പിന്നീടാണ് റിതേഷ് ദേശ്മുഖും ജെനീലിയയും തമ്മിൽ വിവാഹിതരാകുന്നത്. ഇതോടെയാണ് സിനിമയിൽ വിവാഹം നടത്തിയ പൂജാരി ഫോഴ്സിന്റെ നിർമാതാവ് വിപുൽ അമൃത് ലാൽ ഷായുടെ ഓഫീസിലെത്തി പരാതിപ്പെട്ടത്.
 
താലി കെട്ടി, ഏഴ് തവണ വലംവെച്ച് എല്ലാ ചടങ്ങുകളോടെയും നടത്തിയ വിവാഹമാണ് ജെനീലിയുടേതും ജോണിന്റേതുമെന്നും അതിനാൽ ജെനീലിയക്ക് രണ്ടാമത് വിവാഹം ചെയ്യാനാകില്ല എന്നായിരുന്നു പൂജാരിയുടെ വാദം. "അതിൽ ഒരു സത്യവുമില്ല. ഞങ്ങൾ വിവാഹിതരായിട്ടില്ല. ഈ കഥകൾ പിആർ ആണ് പ്രചരിപ്പിച്ചത്, എന്തുകൊണ്ടാണ് അവർ ഇത് ചെയ്തതെന്ന് നിങ്ങൾ അവരോട് ചോദിക്കണം".- എന്നാണ് വർഷങ്ങൾക്കിപ്പുറം സംഭവത്തോട് ജെനീലിയ പ്രതികരിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

അടുത്ത ലേഖനം
Show comments