Webdunia - Bharat's app for daily news and videos

Install App

മകള്‍ മീനാക്ഷി ഇന്ന് ഡോക്ടര്‍, അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ച് ദിലീപ്

കെ ആര്‍ അനൂപ്
വെള്ളി, 17 നവം‌ബര്‍ 2023 (13:05 IST)
ദിലീപ് ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയായിരിക്കും കടന്നുപോകുന്നത്.  ആഗ്രഹം പോലെ മകള്‍ ഇന്നൊരു ഡോക്ടറായി മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്ന തിരക്കിലായിരുന്നു മീനാക്ഷി. കേരളത്തിന് പുറത്തായിരുന്നു പഠനം.
 
തനിക്ക് തീരെ തിട്ടമില്ലാത്ത മേഖലയിലൂടെയാണ് മക്കള്‍ നടന്നതെന്ന് ദിലീപ് പറയുന്നു. മകളെ ഡോക്ടര്‍ ആക്കുക എന്ന ആഗ്രഹം മാത്രമാണ് തന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും ആ സ്വപ്നത്തിനു വേണ്ടി അവളൊരു വലിയ ട്രോമാ താണ്ടിയാണ് എത്തിയതെന്നും ദിലീപ് പറഞ്ഞു.
 
തനിക്ക് പറ്റില്ലെന്ന് മീനാക്ഷിക്ക് തോന്നിയപ്പോഴെല്ലാം അതിലൂടെ ഒന്ന് പോയി നോക്കൂവെന്ന് പറഞ്ഞു ഒപ്പം നില്‍ക്കാനാണ് ദിലീപ് എപ്പോഴും ശ്രമിച്ചത്. പഠിക്കണമെന്ന് മകളോട് പറയേണ്ടി വന്നിട്ടില്ലെന്നും ഡോക്ടര്‍ ആവാന്‍ എന്തെല്ലാം വേണമെന്ന് അറിയാത്തതുകൊണ്ട് ട്യൂഷന്‍ വേണോ എന്നെല്ലാം ദിലീപ് മകളോട് ചോദിക്കുമായിരുന്നു. മീനാക്ഷി സര്‍ജറി ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നപ്പോള്‍ ഏതു മാതാപിതാക്കളെയും പോലെ തനിക്കും അഭിമാനം തോന്നിയെന്ന് ദിലീപ് പറഞ്ഞിരുന്നു. 
 
ഇളയ മകള്‍ മഹാലക്ഷ്മിക്കും അച്ഛന്റെ സ്വപ്നം നേടിയെടുത്ത ചേച്ചിയായ മീനാക്ഷിയാകും റോള്‍ മോഡല്‍. കഷ്ടപ്പെട്ട് മകള്‍ നേടിയ വിജയത്തിന്റെ സന്തോഷത്തിലാണ് ദിലീപും കുടുംബവും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments