Webdunia - Bharat's app for daily news and videos

Install App

അസിസ്റ്റന്റ് ഡയറക്ടറായി ദിലീപ്, ആദ്യമായി ക്ലാപ്പ് അടിക്കുന്നത് മോഹന്‍ലാലിന്റെ മുന്നില്‍; ആദ്യമായി കാണുന്ന സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (14:41 IST)
മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് ദിലീപ്. ഒരു കാലത്ത് സ്‌റ്റേജ് ഷോകളിലും ദിലീപ് സജീവ സാന്നിധ്യമായിരുന്നു. ദിലീപ് സിനിമയില്‍ എത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തികളാണ് സംവിധായകരായ കമലും ലാല്‍ ജോസും. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ദിലീപ് സിനിമയില്‍ സജീവമാകുന്നത്. 
 
കമല്‍ സംവിധാനം ചെയ്ത ഒരു മോഹന്‍ലാല്‍ ചിത്രത്തിലാണ് ദിലീപ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറുടെ കുപ്പായം അണിയുന്നത്. അക്കാലത്ത് സൂപ്പര്‍ഹിറ്റായ വിഷ്ണുലോകം എന്ന സിനിമയാണ് അത്. മോഹന്‍ലാല്‍, ഉര്‍വശി, മുരളി, ജഗദീഷ് തുടങ്ങി നിരവധി സൂപ്പര്‍താരങ്ങള്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി ദിലീപ് ആദ്യമായി ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നത് മോഹന്‍ലാലിന്റെ മുന്നിലാണ്. വിഷ്ണുലോകം എന്ന സിനിമയുടെ സെറ്റില്‍വച്ച്. അവിടെ നിന്നാണ് ദിലീപിന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 
 
താന്‍ ആദ്യമായി കണ്ട സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണെന്നും ദിലീപ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ വീടിന്റെ അടുത്ത് ഒരിക്കല്‍ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിട്ടുണ്ടെന്നും അന്ന് ഷൂട്ടിങ് കാണാന്‍ തിക്കും തിരക്കും കൂട്ടി താന്‍ പോയിട്ടുണ്ടെന്നും അങ്ങനെയാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടതെന്നുമാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments