Webdunia - Bharat's app for daily news and videos

Install App

ദിലീപും മഞ്ജു വാര്യരും ഒരേ ദിവസം വരും; പിന്നെ പോരാടും!

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (20:09 IST)
ദിലീപിന് ജാമ്യം ലഭിക്കുമോ എന്ന ചോദ്യത്തിനുമുന്നിലാണ് ഇപ്പോള്‍ മലയാളികള്‍ തങ്ങളുടെ സമയത്തിന്‍റെ പകുതിയും ചെലവാക്കുന്നത്. ദിലീപ് അനുകൂലികളും എതിര്‍വാദമുയര്‍ത്തുന്നവരും ചാനല്‍ റൂമുകളില്‍ പരസ്പരം പൊരുതുന്നതും ഇതേവിഷയത്തിലാണ്.
 
ദിലീപ് ചിത്രമായ ‘രാമലീല’ സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിനെത്തും. കൌതുകകരമായ ഒരു കാര്യം കൂടി ആ ദിനം സംഭവിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ചിത്രമായ ‘ഉദാഹരണം സുജാത’ 28ന് റിലീസ് നിശ്ചയിച്ചുകഴിഞ്ഞു. ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്ത സിനിമ തികച്ചും ഒരു കുടുംബചിത്രമാണ്.
 
വിധവയായ ഒരു സാധാരണക്കാരി തന്‍റെ മകളെ നല്ല നിലയിലെത്തിക്കാനായി നടത്തുന്ന ജീവിതസമരങ്ങളാണ് ഉദാഹരണം സുജാതയുടെ പ്രമേയം. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മഞ്ജു വാര്യര്‍ക്ക് കന്‍‌മദത്തിന് ശേഷം തകര്‍ത്ത് അഭിനയിക്കാന്‍ ലഭിക്കുന്ന വലിയ അവസരമാണ്.
 
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘രാമലീല’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.
 
ദിലീപും മഞ്ജുവും തിയേറ്ററുകളില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പേരില്‍ ഒരുപാട് സിം കാര്‍ഡുകള്‍ ഉണ്ടോ? പിഴയും ജയില്‍ ശിക്ഷയും ഉറപ്പ്

ഷൊർണൂരിൽ ട്രെയിൽ തട്ടി നാലു ശൂ ചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയോ? നിങ്ങളുടെ ഈ അവകാശങ്ങള്‍ അറിഞ്ഞിരിക്കണം

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം; എല്ലാതീര്‍ത്ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments