Webdunia - Bharat's app for daily news and videos

Install App

അങ്ങനെ സംഭവി‌ച്ചില്ലെങ്കിൽ രണ്ടാമൂഴത്തിന്റെ തിരക്കഥ എംടിക്ക് തിരിച്ചു നൽകും: ശ്രീകുമാർ

മോഹൻലാൽ ഭീമനായാൽ മാത്രമേ മഹാഭാരതം നടക്കുകയുള്ളു, ഇല്ലെങ്കിൽ തിരക്കഥ എംടിക്ക് തിരിച്ചു നൽകും: ശ്രികുമാർ

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (07:45 IST)
1000 കോടി ബജറ്റിൽ ഒരു മലയാള സിനിമ. നായകൻ മോഹൻലാൽ. സിനിമയുടെ പേര് മഹാഭാരതം. ഔദ്യോഗികമായ അറിയിപ്പ് വന്നതു മുതൽ സിനിമാപ്രേമികൾ സംശയത്തിലാണ് ഇത് നടക്കുമോ? എന്തുകൊണ്ടാണ് മഹാഭാരത‌ത്തിൽ മോഹൻലാൽ തന്നെ നായകനായി എത്തുന്നത്?. ഇതിനെല്ലാം മറുപടി നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ.
 
റേഡിയോ മാംഗോ യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഇതിഹാസചിത്രത്തില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാനുള്ള കാരണം ശ്രീകുമാര്‍ വ്യക്തമാക്കിയത്.
 
''ഭീമന്റെ എല്ലാ ഭാവങ്ങളും ഒത്തുവരുന്ന ഒരാള്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് എന്ന് എല്ലാ മലയാളികളെയും പോലെ ഞാനും വിശ്വസിക്കുന്നു.  ഈ സിനിമ ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെവെച്ച് മാത്രമായിരിക്കും. രണ്ടാമൂഴം സിനിമയാക്കുന്നെങ്കില്‍ അത് ലോക സിനിമയായി മാത്രമേ ചെയ്യൂ എന്നായിരുന്നു എംടിയുടെ മനസ്സിൽ. എംടിയുടെ ആ‌ഗ്രഹ പ്രകാരം അത് ലോകസിനിമയായി ചെയ്യാമെന്നും അത്രയും വലിയ ബജറ്റില്‍ സിനിമ ചെയ്യാന്‍ തയ്യാറായ നിര്‍മ്മാതാക്കളെ കണ്ടെത്തിക്കോളാമെന്നും പറഞ്ഞതോടെ അദ്ദേഹം സമ്മതം മൂളി''. ശ്രീകുമാർ പറയുന്നു.
 
ഞാന്‍ എന്നെങ്കിലും രണ്ടാമൂഴം ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെ വെച്ച് മാത്രമായിരിക്കുമെന്ന് ശ്രീകുമാർ പറയുന്നു. മോഹന്‍ലാല്‍ ഭീമനായി മാത്രമേ താന്‍ രണ്ടാമൂഴത്തിന്റെ ക്യാമറ ചലിപ്പിക്കൂ. അത് എന്ന് നടക്കുന്നോ അന്ന്. അതല്ലെങ്കില്‍ ഈ സിനിമയുടെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കാമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്കു കൊടുത്തിട്ടുണ്ടെന്നും ശ്രീകുമാർ പറയുന്നു.  

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?

വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം, വലിയ വേട്ടയാടൽ നടന്നെന്ന് യു പ്രതിഭ എം എൽ എ

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ,ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

അടുത്ത ലേഖനം
Show comments