ദൃശ്യം 2 ഷൂട്ടിംഗ് തുടങ്ങി, മോഹൻലാൽ ജോയിന്‍ ചെയ്‌തില്ല; മൂന്നാമതൊരു ‘ദൃശ്യം’ ഉണ്ടാവില്ലെന്ന് ജീത്തു ജോസഫ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (11:01 IST)
ലോക്ക് ഡൗണിന് ശേഷം പുതിയ മോഹൻലാൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ദൃശ്യം 2ൻറെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. അതേസമയം മോഹൻലാൽ  സെപ്റ്റംബർ 26ന് മാത്രമേ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരുകയുള്ളൂ എന്നാണ് വിവരം. പത്ത് ദിവസം കൊച്ചിയിലെ ഒരു വീടിനുള്ളിലാണ് ഷൂട്ട് നടക്കുക. അതിനുശേഷം രണ്ടാഴ്ചത്തെ ഷൂട്ടിങ്ങിനായി തൊടുപുഴയിലേക്ക് സംഘം തിരിക്കും.
 
ദൃശ്യം 2ൻറെ ടീമംഗങ്ങൾ നാല് ദിവസം മുമ്പ് കോവിഡ് ടെസ്റ്റുകൾ നടത്തിയെന്നാണ് വിവരം. മോഹൻലാലിനൊപ്പം അൻസിബ ഹസൻ, എസ്‌തേർ അനിൽ, മീന എന്നിവർ ഈ ചിത്രത്തിലും ഉണ്ടാവും.
 
മാത്രമല്ല, ദൃശ്യം എന്ന സിനിമയുടെ അവസാന ഭാഗം കൂടിയാണ് ഇതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവിപാറ്റില്‍ വീണ ജോര്‍ജിന്റെ ഫോട്ടോ മാത്രം, ആറന്മുളയില്‍ കോണ്‍ഗ്രസ് പരാതി നല്‍കി

ഇന്ധന പ്രതിസന്ധിക്ക് പരിഹാരം തേടി ഇന്ത്യ,ഊർജ സുരക്ഷ ഉറപ്പാക്കാൻ ഹർദീപ് സിംഗ് പുരി ഖത്തറിൽ

ഇസ്രായേലിനെ നിലക്ക് നിർത്തണം, വെടിനിർത്തൽ കരാർ തകർന്നാൽ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാൻ

കൂടിയാലോചിച്ചില്ല, മാറ്റിനിർത്തി: യുഎസിൻ്റെ വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് അതൃപതിയെന്ന് റിപ്പോർട്ട്

പച്ചക്കാനം ബൂത്തിൽ വോട്ടർമാർ 5 പേർമാത്രം

അടുത്ത ലേഖനം
Show comments