Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 ഒടിടി റിലീസ് വൻ അബദ്ധമോ? ഹിന്ദിയിൽ തരംഗമായി അജയ് ദേവ്ഗണിൻ്റെ ദൃശ്യം 2

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2022 (17:53 IST)
അജയ് ദേവ്ഗൺ നായകനായി അഭിഷേക് പതക് സംവിധാനം ചെയ്ത ദൃശ്യം 2വിന് വൻ വരവേൽപ്പ്. മികച്ച സ്ക്രീൻ കൗണ്ടോടെ എത്തിയ ചിത്രം ആദ്യ ദിനം 15.38 കോടി രൂപയാണ് ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയത്. രണ്ടാം ദിനത്തിൽ 21.59 കോടി രൂപയാണ് ചിത്രം നേടിയത്. മൂന്നാം ദിനം ഇത് 27.17 കോടി രൂപയായും ഉയർന്നു.
 
ഇതോടെ ആദ്യ മൂന്ന് ദിനങ്ങളിൽ നിന്നും 64.14 കോടി രൂപ ചിത്രം സ്വന്തമാക്കി. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ഒരു റീമേയ്ക്ക് ചിത്രത്തിന് ലഭിക്കുന്ന കളക്ഷനിൽ ബോളിവുഡ് വ്യവസായം തന്നെ അമ്പരന്നിരിക്കുകയാണ്.2022ൽ ഹിന്ദി സിനിമ നേടുന്ന രണ്ടാമത്തെ മികച്ച ആദ്യദിന കളക്ഷനാണ് ദൃശ്യം 2 സ്വന്തമാക്കിയത്.
 
മലയാളത്തിൽ ചിത്രം ഒടിടി റിലീസ് ചെയ്യുകയായിരുന്നു. ലൂസിഫറിന് ശേഷം കാര്യമായ തിയേറ്റർ വിജയമില്ലാത്ത മോഹൻലാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് വലിയ അബദ്ധമായി എന്നാണ് ദൃശ്യം 2വിൻ്റെ ഹിന്ദി വേർഷന് ലഭിക്കുന്ന സ്വീകാര്യത കാണിക്കുന്നത്. ഇന്ത്യയിൽ 3302 സ്ക്രീനിലും വിദേശത്ത് 858 സ്ക്രീനിലുമാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments