ദൃശ്യം 2 - ജോര്‍ജ്ജുകുട്ടിയാകാന്‍ വര്‍ക്കൌട്ട് ചെയ്‌ത് മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്
വെള്ളി, 10 ജൂലൈ 2020 (19:24 IST)
മോഹൻലാലിൻറെ അടുത്ത ചിത്രമായ ദൃശ്യം 2ൻറെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിത്തു ജോസഫിന്റെ ഈ ചിത്രം ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ജിമ്മിൽ പരിശീലനത്തിലാണ് ലാലേട്ടൻ. 
 
ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു. ‘നമുക്ക് സുരക്ഷിതമായും ആരോഗ്യകരവുമായി തുടരാം' എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ ഷെയർ ചെയ്തത്. ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. താരത്തിന് കൊച്ചിയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞിട്ടില്ല.
 
കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടായിരിക്കും ദൃശ്യം 2ൻറെ ചിത്രീകരണം നടക്കുക. ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ‘റാം' എന്ന സിനിമയുടെ വിദേശത്തുള്ള ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം മൂലം കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നതിന്റെ കാരണം ഇതാണ്; ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍

ഇറാന്‍ യുദ്ധം ഇന്ത്യയുടെ ബിയര്‍ ഉത്പാദനം 50% കുറയ്ക്കുമെന്ന് ബ്രൂവര്‍മാരുടെ മുന്നറിയിപ്പ്

വിഡി സതീശന്റെ അഭിമുഖം മെറ്റ അബദ്ധത്തില്‍ നീക്കം ചെയ്തു: തിരഞ്ഞെടുപ്പ് കമ്മീഷന്‍

നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്

അടുത്ത ലേഖനം
Show comments