Drishyam 3 : ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലും, റിലീസും ഒരേ ദിവസം

Webdunia
ബുധന്‍, 14 ജൂണ്‍ 2023 (15:41 IST)
ഒരു ചെറിയ സിനിമയായി വന്ന് ലോകമെങ്ങും ജനപ്രീതി നേടിയ മലയാള സിനിമയായിരുന്നു ദൃശ്യം. കന്നഡ,തെലുങ്ക്,തമിഴ്,ഹിന്ദിയും കടന്ന് ചൈനയിലേക്കും കൊറിയയിലേക്കുമെല്ലാം ചിത്രം എത്തിയിരുന്നു. ഒരു സിനിമയായി ഇറങ്ങിയ ദൃശ്യം ചിത്രത്തിന് ലഭിച്ച വന്‍ ജനപ്രീതിയെ തുടര്‍ന്ന് 3 ഭാഗങ്ങളായുള്ള ഫ്രാഞ്ചൈസിയാക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങള്‍ ഇതിനോടകം ഇറങ്ങികഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേസമയം പുറത്തിറങ്ങുമെന്ന വാര്‍ത്തയാണ് വരുന്നത്.
 
ദൃശ്യം 2 സിനിമയുടെ ഹിന്ദി സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹരചയിതാക്കളും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ആശയം ദൃശ്യം ആദ്യമായി ഒരുക്കിയ ജീത്തു ജോസഫിന്റെ മുന്നില്‍ അവതരിപ്പിച്ചെന്നും അഭിഷേക് പതക്കിന്റെ ആശയം ജിത്തുജോസഫിന് ഇഷ്ടമായെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിഷേക് പതക്കിന്റെ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജീത്തുജോസഫ് സിനിമയുടെ തിരക്കഥ രൂപപ്പെടുന്ന തിരക്കിലാണെന്നും ചിത്രം സംഭവിക്കുകയ്യാണെങ്കില്‍ ദൃശ്യം 3 ഒരേസമയം ഹിന്ദി,മലയാളം പതിപ്പുകള്‍ ഒരേസമയം തിയേറ്ററുകളില്‍ എത്തിക്കാമെന്നാണ് കൂട്ടായ തീരുമാനമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

അടുത്ത ലേഖനം
Show comments