Webdunia - Bharat's app for daily news and videos

Install App

മച്ചാൻമാരുടെ മച്ചാൻസിന് ആശംസകളുമായി ദുൽഖർ

മച്ചാൻമാരുടെ മച്ചാൻസിന് ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. നടനും സംവിധായകനുമായ സൗബിൻ ഷാഹി‌ർനെയാണ് ദുൽഖർ ഇത്തരത്തിൽ അഭിസംബോധന ചെയ്തത്. സൗബിൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പറവയുടെ പൂജാ ദിനത്തിലാണ് ദുൽഖർ ആശംസകൾ അറിയിച്ചത്.

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (15:34 IST)
മച്ചാൻമാരുടെ മച്ചാൻസിന് ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. നടനും സംവിധായകനുമായ സൗബിൻ ഷാഹി‌ർനെയാണ് ദുൽഖർ ഇത്തരത്തിൽ അഭിസംബോധന ചെയ്തത്. സൗബിൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പറവയുടെ പൂജാ ദിനത്തിലാണ് ദുൽഖർ ആശംസകൾ അറിയിച്ചത്.
 
പുതുമുഖങ്ങളാകും പറവയിൽ പ്രധാന വേഷത്തിൽ എത്തുക. സൗബിനൊപ്പം മുനീര്‍ അലിയും നിസാം ബഷീറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവിക്ല ബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 
അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് പറവയുടെ വിതരണം. പ്രവീണ്‍ ഭാസ്‌കറിന്റേതാണ് എഡിറ്റിംഗ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നേരത്തെ പുറത്തിറങ്ങിയ പ്രേമവും, ബാംഗ്ലൂര്‍ ഡേയ്‌സും മലയാള സിനിമ കണ്ട വമ്പന്‍ ഹിറ്റുകളായിരുന്നു.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments