Webdunia - Bharat's app for daily news and videos

Install App

മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറുപതുകാരന് അറിയില്ല, കഴിവ് തെളിയിച്ചിട്ട് വാ; പ്രതാപ് പോത്തനെ ഛായാഗ്രാഹകൻ അപമാനിച്ചു, ദുൽഖർ ചിത്രം പ്രതിസന്ധിയിൽ

വലിയൊരു ഇടവേളക്ക് ശേഷം പ്രതാപ് പോത്തൻ സംവിധായകൻ ആകുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അഞ്ജലി മേനോന്റെ തിരക്കഥയിൽ ദുൽഖർ സൽമാനെ നായകനാക്കി ചിത്രമൊരുക്കുന്നുവെന്നായിരുന്നു വാർത്ത. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനായിരുന്നു നേരത്തെ

Webdunia
വെള്ളി, 15 ജൂലൈ 2016 (12:25 IST)
വലിയൊരു ഇടവേളക്ക് ശേഷം പ്രതാപ് പോത്തൻ സംവിധായകൻ ആകുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അഞ്ജലി മേനോന്റെ തിരക്കഥയിൽ ദുൽഖർ സൽമാനെ നായകനാക്കി ചിത്രമൊരുക്കുന്നുവെന്നായിരുന്നു വാർത്ത. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനായിരുന്നു നേരത്തെ പദ്ധതി ഇട്ടിരുന്നത്. എന്നാൽ പ്രതിസന്ധികളിൽ കുടുങ്ങി കിടക്കുകയാണിപ്പോൾ ഈ ചിത്രം.
 
ഇളയരാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ സുപ്രിയ ഈ ചിത്രം നിര്‍മിച്ചുകൊണ്ട് തിരിച്ചുവരും. മിഴ് നടി ധന്‍ഷിക ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തും. ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മാധവന്‍ എത്തുന്നു എന്ന വാര്‍ത്തയുമുണ്ട്. എന്നാൽ ഏറെ പ്രത്യേകതകളുള്ള ഈ ചിത്രത്തിന് പ്രതിസന്ധിയിലാഴ്ത്തുന്നത് ഒരു പ്രമുഖ ഛായാഗ്രഹകനാണ്.
 
ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ട് ഒരു പ്രമുഖ ഛായാഗ്രാകനെ പോത്തന്‍ സമീപിച്ചിരുന്നു. മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറുപത് കാരനായ താങ്കള്‍ക്ക് അറിയില്ല. ഇപ്പോള്‍ സാങ്കേതിക കാര്യങ്ങളെല്ലാം മാറി. പോയി ഒരു ഹ്രസ്വ ചിത്രമെടുത്ത് കഴിവ് തെളിയിച്ചിട്ടു വാ. എന്നിട്ട് പറയാം എന്നായിരുന്നത്രെ ആ ഛായാഗ്രാഹകന്റെ പ്രതികരണം.
 
ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതാപ് പോത്തന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഛായാഗ്രാഹകന്‍ ആരാണെന്ന് പോത്തന്‍ പറഞ്ഞില്ലെങ്കിലും, ആളെ തിരിച്ചറിയാന്‍ വ്യക്തമായ ഒരു ക്ലൂ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. താന്‍ പരിചയപ്പെടുത്തിയ ഒരു ഛായാഗ്രാഹകനാണെന്നാണ് പറഞ്ഞത്.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments