Webdunia - Bharat's app for daily news and videos

Install App

അപ്പുവിനോട് കാര്യമായി എന്തോ പറയുന്ന ചാലു ചേട്ടന്‍; താരപുത്രന്‍മാരുടെ അപൂര്‍വ ചിത്രം കണ്ടോ

Webdunia
ചൊവ്വ, 25 ജനുവരി 2022 (20:52 IST)
മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട താരപുത്രന്‍മാരാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും. ഇരുവരും കുഞ്ഞുനാള്‍ മുതല്‍ തന്നെ വളരെ അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയുടെ കുടുംബവും മോഹന്‍ലാലിന്റെ കുടുംബവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം പ്രണവിനേയും ദുല്‍ഖറിനേയും കുട്ടിക്കാലം മുതല്‍ തന്നെ അടുപ്പിച്ചു. ഇരുവരുടേയും കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അപ്പുവിനോട് വളരെ ഗൗരവത്തില്‍ എന്തോ സംസാരിക്കുന്ന ചാലുവിനെയാണ് ഈ ചിത്രത്തില്‍ കാണുന്നത്. 
 

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏഴ് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളതെങ്കില്‍ ദുല്‍ഖറും പ്രണവും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. പ്രണവ് മോഹന്‍ലാലിനേക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. 1985 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. ഇപ്പോള്‍ താരത്തിനു 36 വയസ് കഴിഞ്ഞു. 1990 ജൂലൈ 13 നാണ് പ്രണവ് ജനിച്ചത്. പ്രണവിന് 31 വയസ്സ് കഴിഞ്ഞു. ദുല്‍ഖര്‍ പ്രണവിനെ വിളിക്കുന്നത് അപ്പു എന്നാണ്. പ്രണവിന്റെ ചെല്ലപ്പേരാണ് അപ്പു എന്നത്. മമ്മൂട്ടിയും പ്രണവിനെ അപ്പു എന്നാണ് വിളിക്കുന്നത്. പ്രണവിന് ദുല്‍ഖര്‍ ചാലു ചേട്ടന്‍ ആണ്. ദുല്‍ഖറിനെ വീട്ടില്‍ എല്ലാവരും വിളിക്കുന്നത് ചാലു എന്നാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments