Webdunia - Bharat's app for daily news and videos

Install App

അമ്പാനൊപ്പം അഭിനയിച്ച് കൊതി തീർന്നിട്ടില്ല, രണ്ടാം ഭാഗമുണ്ടെങ്കിൽ ഉറപ്പായും ചെയ്യുമെന്ന് ഫഹദ്

അഭിറാം മനോഹർ
തിങ്കള്‍, 13 മെയ് 2024 (20:10 IST)
Fahad Fazil, Sajin Gopu, Aavesham
അടുത്തിടെ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റവും ആഘോഷിച്ച സിനിമയാണ്‍ ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം എന്ന സിനിമ. തിയേറ്ററില്‍ നിന്നും 150 കോടിയിലേറെ കളക്ട് ചെയ്ത സിനിമയ്ക്ക് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമ്പ്‌ലീറ്റ് ഫഹദ് ഫാസില്‍ ഷോയെന്ന വിശേഷണമുണ്ടെങ്കിലും ഫഹദിനൊപ്പം സജിന്‍ ഗോപു ചെയ്ത അമ്പാന്‍ എന്ന കഥാപാത്രവും വലിയ കയ്യടിയാണ് നേടുന്നത്.
 
 സിനിമയില്‍ ഫഹദ് അവതരിപ്പിക്കുന്ന രംഗണ്ണന്റെ വിശ്വസ്ഥനായ അനുയായിയാണ് അമ്പാന്‍. രംഗയോടുള്ള സ്‌നേഹവും ആദരവും നിറഞ്ഞ കഥാപാത്രം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫഹദിനൊപ്പമുള്ള അമ്പാന്റെ രംഗങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ആവേശത്തിന് ഒരു സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിന് ഒരൊറ്റ കാരണം സജിന്‍ ഗോപുവാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. എനിക്ക് പുള്ളിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. എന്തൊരു പെര്‍ഫോമന്‍സാണ് സിനിമയില്‍ അദ്ദേഹം നല്‍കിയിരിക്കുന്നത്. അമ്പാന്റെ പ്രകടനത്തെ പറ്റി ഫഹദ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം
Show comments