Webdunia - Bharat's app for daily news and videos

Install App

ഫഹദ് ഫാസിലിന്റെ 'മലയന്‍കുഞ്ഞ്' എങ്ങനെ ഉണ്ട്?

Webdunia
ശനി, 23 ജൂലൈ 2022 (09:32 IST)
Malayankunju Film Review: പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും ഒരു ഫഹദ് ഫാസില്‍ മാജിക്ക്. അതിജീവനത്തിന്റെ കഥ പറയുന്ന മലയന്‍കുഞ്ഞ് നിര്‍ബന്ധമായും തിയറ്ററില്‍ കാണേണ്ട ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ അത്ര മികച്ച റിപ്പോര്‍ട്ടാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 
 
മലയാളത്തിലെ മികച്ചൊരു സര്‍വൈവല്‍ ത്രില്ലര്‍ ആകുകയാണ് മലയന്‍കുഞ്ഞ്. അനിക്കുട്ടന്‍ എന്ന കഥാപാത്രത്തിലൂടെ മുന്നോട്ടു പോകുന്ന സിനിമ ഓരോ സീനുകള്‍ കഴിയുംതോറും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയും മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുകയും ചെയ്യുന്നു. 
 
അനിക്കുട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്. ആരാണ് അനിക്കുട്ടന്‍, അയാളുടെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് കാണിക്കുന്ന ആദ്യ പകുതിയും അക്ഷരാര്‍ത്ഥത്തില്‍ സര്‍വൈവ് ത്രില്ലര്‍ ഴോണറിനോട് നീതി പുലര്‍ത്തുന്ന രണ്ടാം പകുതിയുമാണ് സിനിമ. മണ്ണിടിച്ചിലില്‍ അകപ്പെട്ട് വന്‍ താഴ്ചയിലേക്ക് പതിക്കുന്ന അനിക്കുട്ടന്‍ എന്ന കഥാപാത്രം രക്ഷപ്പെടാന്‍ നടത്തുന്ന തീവ്ര ശ്രമങ്ങളാണ് സിനിമയുടെ മര്‍മ പ്രധാനമായ ഭാഗം. അനിക്കുട്ടന് സംഭവിച്ച ദുരന്തം നമുക്ക് തന്നെയാണ് സംഭവിച്ചതെന്ന് തിയറ്ററില്‍ ഇരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നുന്നു. അവിടെയാണ് സിനിമയുടെ വിജയം. 
 
രണ്ടാം പകുതി പൂര്‍ണമായും ഫഹദ് ഫാസില്‍ എന്ന ഷോ മാന്റെ മാസ്മരിക പ്രകടനത്തിലൂടെയാണ് അടയാളപ്പെടുത്തുന്നത്. സംഗീതവും ക്യാമറയുമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. മലയന്‍കുഞ്ഞ് നിര്‍ബന്ധമായും തിയറ്ററില്‍ കാണേണ്ട സിനിമയാകുന്നത് ഈ ഘടകങ്ങളെല്ലാം ഒത്തുവരുമ്പോള്‍ ആണ്. കുടുംബസമേതം തിയറ്ററില്‍ പോയി കാണേണ്ട സിനിമകളുടെ കൂട്ടത്തില്‍ മലയന്‍കുഞ്ഞ് എന്തായാലും ഉണ്ട്. 
 
മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ പ്രഭാകര്‍ ആണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്നത്. ശക്തമായ തിരക്കഥയും അതിനൊപ്പം നില്‍ക്കുന്ന സംവിധാനവും മലയന്‍കുഞ്ഞിനെ വേറെ ലെവല്‍ ചിത്രമാക്കുന്നു. എ.ആര്‍.റഹ്മാന്റെ സംഗീതവും മഹേഷ് നാരായണന്റെ തന്നെ ഛായാഗ്രഹണവും പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരിത്തുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments