ഇന്ത്യന്‍ സിനിമയുടെ നെടുംതൂണുകള്‍ക്ക് നടുവില്‍ മലയാളത്തിന്റെ ബെര്‍ത്ത് ഡേ ബോയ് !

ഫഹദ് ഫാസിലിന്റെ 42-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്

രേണുക വേണു
വ്യാഴം, 8 ഓഗസ്റ്റ് 2024 (16:19 IST)
Rajanikanth, Fahadh Faasil and Amitab Bachan

മലയാളത്തിന്റെ സൂപ്പര്‍താരം ഫഹദ് ഫാസിലിനു ജന്മദിനാശംസകള്‍ നേര്‍ന്ന് ലൈക പ്രൊഡക്ഷന്‍സ്. രജനികാന്തിനും അമിതാഭ് ബച്ചനും നടുവില്‍ ഫഹദ് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ലൈക പ്രൊഡക്ഷന്‍സിന്റെ ആശംസ. രജനികാന്ത് ചിത്രം വേട്ടയ്യനില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. സിനിമയുടെ സെറ്റില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് വേട്ടയ്യന്‍ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍ തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. 
 
' ഞങ്ങളുടെ ബെര്‍ത്ത് ഡേ ബോയ് ആയ ഫഹദ് ഇന്ത്യന്‍ സിനിമയുടെ രണ്ട് നെടുംതൂണുകള്‍ക്കൊപ്പം വേട്ടയ്യന്‍ സെറ്റില്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ടി.ജി.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനില്‍ രജനികാന്ത്, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കു പുറമേ മഞ്ജു വാരിയര്‍, റിതിക സിങ്, റാണ ദഗ്ഗുബട്ടി, ദുഷാര വിജയന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. 
 
അതേസമയം ഫഹദ് ഫാസിലിന്റെ 42-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 1982 ഓഗസ്റ്റ് എട്ടിനാണ് താരത്തിന്റെ ജനനം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച ഫഹദ് പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments