Webdunia - Bharat's app for daily news and videos

Install App

സെൻസർ ബോർഡിനെ എപ്പോഴും വിശ്വസിക്കരുത്; ഡോ ബിജുവിനെ അത്ഭുതപ്പെടുത്തിയ സെൻസർ ബോർഡിന്റെ തീരുമാനം എന്തായിരുന്നു?

വലിയ ചിറകുള്ള പക്ഷികൾക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട് പൂക്കുന്ന നേരം. ചിത്രം ഇന്ന് സെൻസർ ബോർഡിന്റെ മുന്നിലെത്തി. ചിത്രം മികച്ചതാണെന്നും സെനസർ അനുമതി നൽകുന്നുവെന്നും പറഞ്ഞ സെൻസർ ബോർഡ് ഓഫീസറുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന്

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (18:08 IST)
വലിയ ചിറകുള്ള പക്ഷികൾക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട് പൂക്കുന്ന നേരം. ചിത്രം ഇന്ന് സെൻസർ ബോർഡിന്റെ മുന്നിലെത്തി. ചിത്രം മികച്ചതാണെന്നും സെനസർ അനുമതി നൽകുന്നുവെന്നും പറഞ്ഞ സെൻസർ ബോർഡ് ഓഫീസറുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ബിജു ഇക്കാര്യം പറയുന്നത്.
 
ഡോ ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
 
"കാട് പൂക്കുന്ന നേരം" (When the woods bloom)ഇന്ന് സെൻസർ ചെയ്തു. വളരെ സെൻസിറ്റീവ് ആയ ഒരു രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായതിനാൽ  സെൻസറിംഗിനെകുറിച്ചു ഏറെ ആശങ്കകളും ഉണ്ടായിരുന്നു.
 
ഏതെങ്കിലും തരത്തിലുള്ള സെൻസർ കട്ട് നിർദ്ദേശിച്ചാൽ കോടതിയിൽ പോകുമെന്ന് ആലോചിച്ചുറപ്പിച്ചു തന്നെയാണ് ഇന്ന് ചിത്രത്തിന്റെ സെൻസറിംഗിനെത്തിയത്.
സ്‌ക്രീനിംഗിനു ശേഷം ചർച്ചയ്ക്കായി സെൻസർ ബോർഡ് അംഗങ്ങളുടെ അടുത്തേക്ക്... 
 
സെൻസർ ബോർഡ് ഓഫീസർ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുഖവുര ഒന്നുമില്ലാതെ പറഞ്ഞു,,
"ഈ ചിത്രത്തിന് ഞങ്ങൾ ക്ളീൻ സർട്ടിഫിക്കറ്റ് നൽകുന്നു. കൃത്യമായ ഒരു രാഷ്ട്രീയ സിനിമ ആണിത്. നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയം കൃത്യമായി സിനിമയിൽ പ്രകടിപ്പിച്ചിട്ടുമുണ്ട്. അത് ജനങ്ങളുടെ രാഷ്ട്രീയമാണ്. വളരെ മനോഹരമായി, ശക്തമായി നിങ്ങൾ അത് പറഞ്ഞിരിക്കുന്നു. ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഇതിൽ നിന്നും ഒന്നും കട്ട് ചെയ്യണമെന്ന് തോന്നുന്നില്ല.
അത് കൊണ്ട് മനോഹരമായ സിനിമ...ശക്തമായ രാഷ്ട്രീയം..."
 
ക്ളീൻ യു('U' Certificate) സർട്ടിഫിക്കറ്റ് !
കോടതി എന്നൊക്കെ ആലോചിച്ചു വന്ന എനിക്ക് നിശബ്ദത...
ഇതാണ് പറയുന്നത് സെൻസർ ബോർഡിനെ എപ്പോഴും വിശ്വസിക്കരുത് എന്ന്.... 
അപ്പോൾ പ്രിയ സുഹൃത്തുക്കളെ,,
" കാട് പൂക്കുന്ന നേരം "ആദ്യ കടമ്പ കടന്ന് സെൻസർഷിപ് നേടിയിരിക്കുന്നു.... 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?

വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം, വലിയ വേട്ടയാടൽ നടന്നെന്ന് യു പ്രതിഭ എം എൽ എ

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ,ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

അടുത്ത ലേഖനം
Show comments