Webdunia - Bharat's app for daily news and videos

Install App

അബിയുടെ കുടുബത്തിന് സാന്ത്വനവുമായി ദിലീപ് എത്തി - ഒന്നും മിണ്ടാന്‍ കഴിയാതെ ഷെയ്ന്‍ നിഗം

അബിയുടെ വീട്ടില്‍ നടന്‍ ദിലീപ് എത്തി; ഒന്നും മിണ്ടാനാകാതെ ഷെയ്ന്‍ നിഗം

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2017 (12:17 IST)
മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടനും മിമിക്രി താരവുമായ അബി ലോകത്തോടു വിട പറഞ്ഞത്. പുറത്തുവന്നിരുന്ന എല്ലാ കുപ്രചരണങ്ങളും തള്ളി തന്റെ ഉറ്റ ഉറ്റചങ്ങാതിയുടെ കുടുംബത്തിന് സാന്ത്വനമേകാന്‍ നടന്‍ ദിലീപ് എത്തുകയും ചെയ്തു. മിമിക്രിയിലുള്ള കാലം മുതല്‍തന്നെ ദിലീപും അബിയും ഉറ്റസുഹൃത്തുക്കളായിരുന്നു. 
 
അബി മരിച്ച ദിവസമായിരുന്നു ദിലിപും നാദിര്‍ഷായും ചേര്‍ന്നു നടത്തുന്ന ദേ പുട്ട് എന്ന റെസ്റ്റോറന്റിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനായി ദിലീപ് പോയത്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ദിലീപ് അബിയുടെ വീട്ടിലേക്കെത്തിയത്. അബിയുടെ മൂവാറ്റുപുഴയിലുള്ള വീട്ടിലേക്കാണ് ദിലീപ് എത്തിയത്. അബിയുടെ ഭാര്യയേയും മക്കളേയും ദിലീപ് ആശ്വസിപ്പിക്കുകയും ചെയ്തു. 
 
ദിലീപ് വീട്ടിലെത്തുന്ന സമയത്ത് അബിയുടെ മകനും യുവതാരവുമായ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നു. അബിയുടെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ആഘാതത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇതുവരെയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിന്റെ സാന്ത്വന വാക്കുകളെല്ലാം കേട്ടെങ്കിലും ഒന്നു പറയാന്‍ ഷെയിനിന് കഴിഞ്ഞതുമില്ലെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായ സംഭവം: കടിയേല്‍ക്കുന്നത് ഞരമ്പിലാണെങ്കില്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംശയമാണെന്ന് എസ്എടി സൂപ്രണ്ട്

അടുത്ത ലേഖനം
Show comments