Webdunia - Bharat's app for daily news and videos

Install App

'ടര്‍ബോ'യുടെ സെറ്റില്‍ നിന്ന് പെപ്പെയുടെ സിനിമയിലേക്ക്,രാജ് ബി ഷെട്ടി മലയാളത്തില്‍ സജീവമാകുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 1 ഫെബ്രുവരി 2024 (10:19 IST)
കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ സജീവമാകുന്നു.പെപ്പെയെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കന്നഡ താരം അഭിനയിക്കുന്നുണ്ട്. ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുകയാണ്. ചിത്രീകരണ സംഘത്തിനൊപ്പം രാജ് ബി ഷെട്ടി ചേര്‍ന്നു.നിര്‍മ്മാതാവായ സോഫിയാ പോള്‍ പുഷ്പഹാരം നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 
 
കാന്താര,ചാര്‍ലി,ടോബി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ നടനാണ് രാജ് ബി ഷെട്ടി. നടന്റെ മൂന്നാമത്തെ മലയാള സിനിമയാണ് ഇത്.രൗദ്ര എന്ന എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.മമ്മൂട്ടി നായകനായെത്തുന്ന 'ടര്‍ബോ'യിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് കൊല്ലത്തെ ചിത്രീകരണ സെറ്റിലേക്ക് നടന്‍ എത്തിയത്.
 
 റിവഞ്ച് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഉള്ളില്‍ കത്തുന്ന കനലുമായി തന്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് തികച്ചും സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
കടലിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇതൊന്നും അതിനാല്‍ തന്നെ ബോളിവുഡിലെയും കോളിവുഡിലെയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

അടുത്ത ലേഖനം
Show comments