Webdunia - Bharat's app for daily news and videos

Install App

മാത്യുവിനോട് പിതാവ് ചെയ്ത തെറ്റ് ഞാന്‍ നിന്നോട് ചെയ്യില്ല; സ്വവര്‍ഗാനുരാഗിയായ മകനോട് അമ്മയുടെ വാക്കുകള്‍

തമിഴ്‌നാട് സ്വദേശിയായ സ്വവര്‍ഗാനുരാഗിയും ക്വീര്‍ ഫെമിനിസ്റ്റ്, ആക്ടിവിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ്

രേണുക വേണു
ശനി, 6 ജനുവരി 2024 (18:03 IST)
മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാതല്‍: ദി കോറിന് ഒ.ടി.ടി. റിലീസിനു ശേഷവും പ്രശംസ. മലയാളത്തിനു പുറത്തുനിന്നുള്ള നിരവധി സിനിമാ പ്രേക്ഷകരാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കാതലിനെ പ്രശംസിച്ചും സംവിധായകന്‍ ജിയോ ബേബിക്ക് നന്ദി പറഞ്ഞും എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ സ്വവര്‍ഗാനുരാഗിയായ ഒരു യുവാവ് കാതല്‍ കണ്ട ശേഷം കുറിച്ച വരികളാണ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 
 
മമ്മൂട്ടിയുടെ കഥാപാത്രമായ മാത്യു എന്ന കഥാപാത്രത്തോട് അദ്ദേഹത്തിന്റെ പിതാവ് ചെയ്ത തെറ്റ് തന്നോട് ചെയ്യില്ലെന്ന് കാതല്‍ കണ്ട ശേഷം അമ്മ പറഞ്ഞെന്നാണ് ശ്രീ കൃഷ്ണ എന്ന യുവാവ് എഴുതിയിരിക്കുന്നത്. 
 
'എന്റെ അമ്മ കാതല്‍ ദി കോര്‍ കണ്ട ശേഷം എന്നെ വിളിച്ചു. ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത വിധം കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു, ' മാത്യുവിനോട് അയാളുടെ പിതാവ് ചെയ്ത തെറ്റ് ഞാന്‍ ഒരിക്കലും നിന്നോട് ചെയ്യില്ല'..അതാണ് യാഥാര്‍ഥ്യം. ഈ സിനിമ എന്റെ അമ്മയില്‍ തിരിച്ചറിവ് ഉണ്ടാക്കി. ജിയോ ബേബിക്ക് നന്ദി' എന്നാണ് ശ്രീകൃഷ്ണ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ഒരു സിനിമ കണ്ട് താന്‍ ഇത്രയേറെ കരഞ്ഞിട്ടില്ലെന്നും കൃഷ്ണ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments