Webdunia - Bharat's app for daily news and videos

Install App

കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഗോകുല്‍ സുരേഷ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (16:39 IST)
കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സ്ത്രീകള്‍ക്ക് മാത്രമാണ് സിനിമയില്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിംഗ് കൗച്ച് തടയുന്ന നടന്മാര്‍ക്കും സിനിമ നഷ്ടപ്പെടാമെന്നും താരം പറഞ്ഞു. എനിക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ തുടക്കകാലത്താണ് അതൊന്നും അതേകുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ലെന്നും കാസ്റ്റിംഗ് നടത്തിയ ആളെ ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. പക്ഷേ ഈ സംഭവങ്ങള്‍ക്കൊക്കെ ഡയമെന്‍ഷന്‍സ് ഉണ്ട്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിന്‍ ചേട്ടന്‍ എത്തിനില്‍ക്കുന്നതെന്നും ഗോകുല്‍ പറഞ്ഞു.
 
ഇത് തെറ്റായ ആരോപണമാണെന്ന് മനസ്സിലായി വരുന്നു. ഇതിലൂടെ തന്നെ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ കൂടി ഇരകളാണെന്ന് മനസ്സിലാക്കാമെന്നും യഥാര്‍ത്ഥ കേസുകളില്‍ ഇരകള്‍ക്കൊപ്പം തന്നെയാണെന്ന് നില്‍ക്കേണ്ടതെന്നും നിവിന്‍ ചേട്ടന്റെ കേസിലൊക്കെ വിഷമം ഉണ്ടെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments