സ്വർണക്കടത്ത് കേസ്: നടി രന്യ റാവുവിന് 102 കോടി പിഴ

അഭിറാം മനോഹർ
ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (16:27 IST)
സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്. നിലവില്‍ കേസില്‍ പ്പെട്ട് ശിക്ഷിക്കപ്പെട്ട് ബെംഗളുരു ജയിലില്‍ കഴിയുകയാണ് രന്യ. രന്യയ്ക്കും കേസിലുള്‍പ്പട്ടെ മറ്റുള്ളവര്‍ക്കും ജയിലിനുള്ളില്‍ വെച്ച് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കി. പിഴ അടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നല്‍കി.
 
 വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് തടയല്‍ നിയമം(COFEPOSA)പ്രകാരമാണ് ശിക്ഷ വിധിച്ചത്. ബെംഗളുരു വിമാനത്താവളത്തില്‍ മാര്‍ച്ച് നാലിനാണ് 12.5 കോടി രൂപയുടെ സ്വര്‍ണവുമായി രന്യ അറസ്റ്റിലായത്. 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണക്കട്ടികളാണ് രന്യയില്‍ നിന്നും കണ്ടെത്തിയത്.കേസില്‍ 3 പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. വ്യവസായി തരുണ്‍ കൊണ്ടരാജു, ജ്വല്ലറിക്കാരായ സാഹില്‍ സഖാരിയ ജെയിന്‍, ഭരത് കുമാര്‍ ജെയിന്‍ എന്നിവരാണ് അറസ്റ്റിലായത്.
 
നാലുപേരും നിലവില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കസ്റ്റഡിയില്‍ തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വിപണി മൂല്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയതുമായി പറയുന്ന കസ്റ്റംസ് തീരുവയും ചേര്‍ത്താണ് പിഴ ഈടാക്കിയത്. നിലവിലുള്ള ക്രിമിനല്‍ നടപടികള്‍ക്ക് പകരമാവില്ല സാമ്പത്തിക പിഴ തുകയെന്നും ഡിആര്‍ഐ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments