Webdunia - Bharat's app for daily news and videos

Install App

'പ്രിയപ്പെട്ടവളേ, സംഗീത ലോകത്തേക്ക് സ്വാഗതം'; ഗോപി സുന്ദറിനൊപ്പം മയോനി

അതേസമയം ഗോപി സുന്ദര്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു താഴെ സദാചാരവാദികള്‍ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്

രേണുക വേണു
വെള്ളി, 26 ജൂലൈ 2024 (12:19 IST)
Gopi Sundar and Mayoni

സുഹൃത്തായ മയോനി എന്ന പ്രിയ നായരെ സംഗീത ലോകത്തേക്ക് സ്വാഗതം ചെയ്ത് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. 'പ്രിയപ്പെട്ടവളേ, സംഗീത ലോകത്തേക്ക് സ്വാഗതം' എന്നാണ് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'എന്റെ പുതിയ പരിചയപ്പെടുത്തല്‍, ഗായിക പ്രിയ നായര്‍' എന്നാണ് ഫെയ്‌സ്ബുക്ക് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

ഹരിദാസ് സംവിധാനം ചെയ്യുന്ന 'താനാരാ' എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. ഗോപി സുന്ദര്‍ ഈണമൊരുക്കിയ 'സോന ലഡ്കി' എന്ന ഗാനമാണ് പ്രിയ ഈ ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദറും ആലാപനത്തില്‍ ഭാഗമാണ്. ബി.കെ.ഹരിനാരായണന്‍ ആണ് രചന. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Priya Nair (@_.mayoni._)

ഗോപി സുന്ദറിനൊപ്പം മലയാള ഗാനരംഗത്തേക്ക് ചുവടുവയ്ക്കാന്‍ പറ്റിയതില്‍ സന്തോഷവും ആശ്ചര്യവും ഉണ്ടെന്ന് മയോനിയും കുറിച്ചു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്കൊപ്പം ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നും മയോനി പറഞ്ഞു. 

അതേസമയം ഗോപി സുന്ദര്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു താഴെ സദാചാരവാദികള്‍ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്. അവര്‍ക്കെല്ലാം ഗോപി രസകരമായ ഭാഷയില്‍ മറുപടിയും നല്‍കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

അടുത്ത ലേഖനം
Show comments