Webdunia - Bharat's app for daily news and videos

Install App

Happy Birthday Anoop Menon: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ അനൂപ് മേനോന്റെ പ്രായം എത്രയെന്നോ?

ടെലിവിഷനിലൂടെയാണ് അനൂപ് മേനോന്റെ കരിയര്‍ തുടങ്ങിയത്

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2023 (11:29 IST)
Anoop Menon Birthday, Age, Life: നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അനൂപ് മേനോന് ഇന്ന് ജന്മദിനം. 1976 ഓഗസ്റ്റ് മൂന്നിനാണ് അനൂപ് മേനോന്റെ ജനനം. താരത്തിന്റെ 47-ാം ജന്മദിനമാണ് ഇന്ന്. 
 
ടെലിവിഷനിലൂടെയാണ് അനൂപ് മേനോന്റെ കരിയര്‍ തുടങ്ങിയത്. സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെ അനൂപ് മേനോന്‍ ജനപ്രിയ താരമായി മാറി. 2002 ല്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമാരംഗത്തേക്ക് എത്തിയത്. 
 
ഇവര്‍, കയ്യൊപ്പ്, പ്രണയകാലം, റോക്ക് ആന്റ് റോള്‍, തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കറന്‍സി, ഇവര്‍ വിവാഹിതരായാല്‍, ലൗഡ്സ്പീക്കര്‍, കേരള കഫേ, പ്രമാണി, മമ്മി ആന്റ് മി, കോക്ക് ടെയ്ല്‍, ട്രാഫിക്ക്, ബ്യൂട്ടിഫുള്‍, ഗ്രാന്റ്മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പട്ടം പോലെ, 1983, ആംഗ്രി ബേബീസ് ഇന്‍ ലൗ, ദ ഡോള്‍ഫിന്‍, കനല്‍, പാവാട, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആമി, ബി ടെക്, ഹോം, ട്വന്റി വണ്‍ ഗ്രാംസ്, സിബിഐ 5 ദ ബ്രെയ്ന്‍ എന്നിവയാണ് അനൂപ് മേനോന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 
2008 ല്‍ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചാണ് അനൂപ് മേനോന്‍ അഭിനയത്തിനു പുറമേ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കോക്ക്ടെയ്ല്‍, ബ്യൂട്ടിഫുള്‍, ദ ഡോള്‍ഫിന്‍സ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ക്ക് അനൂപ് മേനോന്‍ തിരക്കഥ രചിച്ചു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ മഴനീര്‍ തുള്ളികള്‍ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമടക്കം നിരവധി പാട്ടുകളുടെ ഗാനരചയിതാവ് ആയും അനൂപ് മേനോന്‍ തിളങ്ങി. 
 
ഷേമ അലക്സാണ്ടറാണ് അനൂപ് മേനോന്റെ ജീവിതപങ്കാളി. 2014 ഡിസംബര്‍ 27 നായിരുന്നു ഇരുവരുടെയും വിവാഹം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി; മോദിക്ക് ട്രംപിന്റെ 'ഗ്യാരണ്ടി'

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

അടുത്ത ലേഖനം
Show comments