Webdunia - Bharat's app for daily news and videos

Install App

ജന്മദിനം ആഘോഷിച്ച് ബിജു മേനോന്‍; പ്രായം എത്രയെന്നോ?

Webdunia
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (08:34 IST)
വില്ലനായും സഹനടനായും നായകനായും മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു മേനോന്‍ ജന്മദിന നിറവില്‍. 1970 സെപ്റ്റംബര്‍ ഒന്‍പതിന് തൃശൂരില്‍ ജനിച്ച ബിജു മേനോന്‍ ഇന്ന് 51-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. 
 
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് സിനിമാരംഗത്തും താരം സജീവമായി. 1999 ല്‍ പുറത്തിറങ്ങിയ പത്രത്തിലെ ഫിറോസ് എന്ന കഥാപാത്രം കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 
ഒരു മറവത്തൂര്‍ കനവ്, കണ്ണെഴുതി പൊട്ടുംതൊട്ട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, മില്ലേനിയം സ്റ്റാര്‍സ്, മഴ, മധുരനൊമ്പരക്കാറ്റ്, രണ്ടാം ഭാവം, മേഘമല്‍ഹാര്‍, ശിവം, പട്ടാളം, ചാന്ത്‌പൊട്ട്, ഡാഡികൂള്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ഓര്‍ഡിനറി, റണ്‍ ബേബി റണ്‍, റോമന്‍സ്, അനാര്‍ക്കലി, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. നടി സംയുക്ത വര്‍മ്മയാണ് ബിജുവിന്റെ ജീവിതപങ്കാളി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments